ഗെയില്‍ വാതക പൈപ്പ്ലൈന്; പ്രതിരോധത്തിനൊരുങ്ങി പ്രദേശവാസികള്‍
താമരശേരി: ജനവാസ കേന്ദ്രങ്ങളില്‍കൂടി ഗെയില്‍ വാതക പൈപ്പ്ലൈന് കൊണ്ടണ്ടുപോകാനുള്ള അധികൃതരുടെ ശ്രമത്തിനെതിരേ ശക്തമായ ജനകീയ പ്രതിരോധത്തിനൊരുങ്ങി പ്രദേശവാസികള്‍.
ഉണ്ണികുളം ഗ്രാമപഞ്ചായത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി താമരശേരി ഗ്രാമപഞ്ചായത്ത് പരിധിയിലാണ് ഇനി സര്‍വേ നടപടികള്‍ ആരംഭിക്കേണ്ടണ്ടത്.
ഇന്നലെ ഉദ്യോഗസ്ഥര്‍ സര്വേക്കെത്തുമെന്നറിഞ്ഞ് നൂറുകണക്കിനു പ്രദേശവാസികള്‍ ചാലക്കരയില്‍ ഒരുമിച്ചുകൂടി. എന്നാല്‍ മതിയായ പൊലിസ് സന്നാഹമില്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ ഇന്നലെ എത്തിയില്ല.
പ്രദേശത്ത് ഇന്നും നാളെയുമായി സര്‍വേ നടക്കുമെന്നാണ് അറിയുന്നത്. ഉദ്യോഗസ്ഥര്‍ എത്താത്തതിനെ തുടര്‍ന്ന് പ്രകടനമായി നീങ്ങിയ പ്രദേശവാസികള്‍ കെടവൂര്‍ വില്ലേജ് ഓഫിസിനു പുറത്ത് പ്രതിഷേധിച്ചു.
മുന്‍ എം.എല്‍.എ വി.എം ഉമ്മര്‍ മാസ്റ്റര്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദന്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി മാമു മാസ്റ്റര്‍, പി.എസ് മുഹമ്മദലി, എ.പി ഹുസൈന്, ഗിരീഷ് തേവള്ളി, ഇ. ശിവരാമന്, എ.പി മൂസ, മഠത്തില്‍ രാഘവന്, സി.പി കാദര്‍ ചാലക്കര, അഷ്റഫ് നെരോത്ത്, അഡ്വ. പ്രദീപ്കുമാര്‍, സുബൈര്‍ വെഴുപ്പൂര്‍, എം.ടി അയ്യൂബ്ഖാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."