HOME
DETAILS

പവിത്രന്‍ വധം സുബീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  
backup
November 25 2016 | 04:11 AM

%e0%b4%aa%e0%b4%b5%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%b8%e0%b5%81%e0%b4%ac%e0%b5%80%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

 

കൂത്തുപറമ്പ്: സി.പി.എം ചിറ്റാരിപറമ്പ് ലോക്കല്‍ കമ്മിറ്റിയംഗം ജി പവിത്രനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മാഹി ചെമ്പ്രയിലെ സുബീഷിന്റെ അറസ്റ്റ് കൂത്തുപറമ്പ് സി.ഐ കെ.പി സുരേഷ് ബാബു രേഖപ്പെടുത്തി.
സി.പി.എം പടുവിലായി ലോക്കല്‍ കമ്മിറ്റിയംഗം കെ മോഹനന്‍ കൊല്ലപ്പെട്ട കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സുബീഷിനെ ഇന്നലെ ഉച്ചയോടെയാണ് സി.ഐ സുരേഷ് ബാബു ജയിലിലെത്തി അറസ്റ്റു രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മോഹനന്‍ വധക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് സി.പി.എം ചിറ്റാരിപറമ്പ് ലോക്കല്‍ കമ്മിറ്റിയംഗം തൊടീക്കളത്തെ ജി പവിത്രന്റെ കൊലപാതക സംഭവത്തില്‍ തനിക്കും പങ്കുണ്ടെന്ന് സുബീഷ് കുറ്റസമ്മത മൊഴി നല്‍കിയത്. ഇതേതുടര്‍ന്ന് പൊലിസ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയ പ്രകാരം പവിത്രന്‍ വധക്കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പവിത്രന്‍ വധക്കേസില്‍ സുബീഷിനെ റിമാന്‍ഡു ചെയ്തുകിട്ടാന്‍ കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലിസ് ഇന്നലെ കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റു കോടതിയില്‍ പ്രൊഡക്ഷന്‍ വാറന്‍ഡും നല്‍കിയിരുന്നു. ഹരജി അനുവദിച്ച മജിസ്‌ട്രേറ്റ് സുബീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കാനും ഉത്തരവിട്ടിട്ടുണ്ട്.ട

.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago