അകക്കണ്ണിന്റെ മാസ്മരികതയില്‍ ജീവിതം നെയ്‌തെടുത്തു
നിറങ്ങളെ കാണാതെ മൂന്നുമണിക്കൂറിനകം വര്‍ണകുടകളും പുല്‍പ്പായയും അവര്‍ നിര്‍മിച്ചത് ശാസ്ത്രത്തിന്റെ പുതിയ നാഴിക കല്ലായി മാറി
ഷൊര്‍ണൂര്‍ : ശാരീരിക പരിമിതികളെ മറികടന്ന് സംസ്ഥാന തലത്തിലെ ശാസ്‌ത്രോത്സവവേദിയെ മാസ്മരികതയില്‍ നിറച്ചു. കണ്ടുനിന്നവര്‍ക്ക് അത്ഭുതവും വേദനയും ഒരുപോലെ സമ്മാനിച്ച് വാണിയംകുളം ടി.ആര്‍.കെ.എച്ച്.എസ്. സ്‌കൂളിലെ മത്സരവേദിയില്‍ മുന്നൂറോളം വരുന്ന സ്‌പെഷല്‍ സ്‌കൂള്‍ കുട്ടികള്‍ കഴിവ് തെളിയിച്ചു. കാഴ്ചയും കേള്‍വിയും സംസാരശേഷിയും നഷ്ട്ടപെട്ട കുട്ടികള്‍പോലും മത്സരരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു. പുല്‍പ്പായയും ചവിട്ടിയും വെട്ടിയും എന്നു മാത്രമല്ല ഇന്ന് ഇന്നലകളിലെയും ഇന്നുകളിലെയും ഉണ്ടാക്കുന്ന 25 ഇനം ഉല്‍പ്പന്നങ്ങളാണ് അവര്‍ നെയ്‌തെടുത്തത്. മേളയില്‍ നിന്നും ലഭിച്ച ഊര്‍ജം ജീവിതത്തില്‍ കിട്ടിയ ഏറ്റവും നല്ല പിന്‍ബലമാണെന്ന് മത്സത്തില്‍ പങ്കെടുത്തകുട്ടികള്‍ പറഞ്ഞു. നിറങ്ങളെ കാണാതെ മൂന്നുമണിക്കൂറിനകം വര്‍ണകുടകളും പുല്‍പ്പായയും അവര്‍ നിര്‍മിച്ചത് ശാസ്ത്രത്തിന്റെ പുതിയ നാഴിക കല്ലായി മാറി. ദുരിതങ്ങള്‍ക്കിടയിലും സ്‌നേഹത്തോടെ പരസ്പ്പരം സഹായിക്കുകയും ആശയവിനിമയം നടത്തുന്നത് കൗതുകമുണര്‍ത്തി. നാളെയുടെ പ്രതീക്ഷകളായി മാറാന്‍ കുരുന്നുകളെ സഹായിക്കാനുള്ള അവസരമായി സംസ്ഥാന ശാസ്ത്രമേള വഴിയൊരുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."