HOME
DETAILS

കാലിത്തൊഴുത്താക്കിയ ഉദ്യാനനഗരിയിലെ മാംഗോ പാര്‍ക്ക് പാമ്പുവളര്‍ത്തല്‍ കേന്ദ്രമാവുന്നു

  
backup
May 20 2016 | 19:05 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af-%e0%b4%89%e0%b4%a6%e0%b5%8d

മലമ്പുഴ: കേരളത്തിന്റെ ആഭ്യന്തര വിനോദസഞ്ചാരകേന്ദ്രവും ഉദ്യാനറാണിയുമായ മലമ്പുഴ റോക്ക് ഗാര്‍ഡനും, സാഡില്‍ ഡാമും, വള്ളിക്കുടിലുമൊക്കെയായി അണിഞ്ഞൊരുങ്ങുമ്പോഴും ഉദ്യാനനഗരിയില്‍ വിനോദസഞ്ചാരികളുടെ ആസ്വാദനത്തിനായി നിര്‍മ്മിച്ച മാമ്പഴ പാര്‍ക്ക് ഉപയോഗശൂന്യമായി കാലിത്തൊഴുത്തായി മാറിയിരിക്കുന്നു. രണ്ടുവര്‍ഷം മുമ്പ് ഏഴുലക്ഷത്തോളം രൂപ ചിലവില്‍ നവീകരിച്ച് മാമ്പഴ പാര്‍ക്കാണ് ജലസേചന വകുപ്പ് തന്നെ കാലിത്തൊഴുത്താക്കി പരിണമിപ്പിച്ചിരിക്കുന്നത്. ഗവര്‍ണര്‍ സ്ട്രീറ്റിനു സമീപത്തുള്ള മാവ് തോട്ടമാണ് നവീകരിച്ച് മാംഗോ പാര്‍ക്കാക്കി മാറ്റിയത്. ഇതില്‍ വിനോദസഞ്ചാരികള്‍ക്ക് ഊഞ്ഞാലാടാനായി മരങ്ങളില്‍ ഊഞ്ഞാലുകളും പാര്‍ക്കിനകത്ത് വിശ്രമകേന്ദ്രവും ശൗച്യാലയങ്ങളും സ്ഥാപിച്ചിട്ടുണ്ടെന്നിരിക്കെ പാര്‍ക്ക് ഉപയോഗശൂന്യമായതിനാല്‍ ഇവയെക്കെ നശിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി പൂച്ചെടികള്‍ വെച്ചു പിടിപ്പിച്ചിട്ടുണ്ടെങ്കിലും ഇതിനിടയില്‍ മറ്റു ചെടികളും വെച്ചിട്ടുണ്ട്. ഇവ നനയ്ക്കുന്നതിനായി പൈപ്പും സ്പിങ്ക്‌ളറും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പാര്‍ക്കിന്റെ സംരക്ഷണത്തിനായി ജീവനക്കാരെയും നിയമിച്ചിരുന്നു.
തുടക്കത്തില്‍ മാംഗോ പാര്‍ക്കില്‍ ധാരാളം സന്ദര്‍ശകരെത്തിയിരുന്നുവെങ്കിലും പാര്‍ക്ക് നശിക്കാന്‍ തുടങ്ങിയതോടെ ഇതും നിലച്ചു. നാലേക്കറോളം വരുന്ന പാര്‍ക്കിനകത്ത് നിറയെ പാഴ്‌ച്ചെടികള്‍ വളര്‍ന്നുനില്‍ക്കുന്നതിനാല്‍ ഇവിടം പാമ്പുകളുടെ വിഹാരകേന്ദ്രമായി മാംഗോപാര്‍ക്ക് സ്‌നേക് പാര്‍ക്കായി മാറിയിരിക്കുന്നെന്നാണ് സന്ദര്‍ശകരുടെ വിലയിരുത്തല്‍. മാവ് മരങ്ങള്‍ക്കിടയില്‍ ഔഷധച്ചെടികള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ടെന്നു വകുപ്പധികൃതര്‍ പറയുന്നുണ്ടെങ്കിലും മരുന്നിനു പോലും ഔഷധസസ്യങ്ങള്‍ കാണാത്ത സ്ഥിതിയിലാണിവിടം. ജലാശയത്തിനകത്തും ഉദ്യാനത്തിനകത്തുമായി അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചു കെട്ടുന്നതിനായാണ് ഇപ്പോള്‍ മാമ്പഴ പാര്‍ക്ക് കാലിത്തൊഴുത്താക്കി മാറ്റിയിരിക്കുന്നത്. ഇരുമ്പു പൈപ്പുകളുപയോഗിച്ച് പാര്‍ക്കിനകത്ത് നിര്‍മ്മിച്ച കാലിത്തൊഴുത്തില്‍ രണ്ടുമാസത്തോളമായിട്ടും നാല്‍ക്കാലി പോയിട്ട് എട്ടുകാലി പോലും കെട്ടാത്ത സ്ഥിതിയാണ്. എന്നാല്‍ കാലിത്തൊഴുത്ത് നിര്‍മ്മിച്ചതില്‍ വന്‍ അഴിമതി നടന്നതായും ആരോപണങ്ങളുയരുന്നുണ്ട്.
പദ്ധതികള്‍ പേരില്‍ മാത്രമാക്കി ജലാശയത്തിനകത്ത് കാലികള്‍ ചത്തുപൊങ്ങുന്ന സംഭവും തുടര്‍ക്കഥയാവുകയാണ്. മാസങ്ങള്‍ക്കുമുമ്പ് കാലികള്‍ ഡാമിനകത്ത് ചത്തു പൊങ്ങിയ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഉടമസ്ഥര്‍ അലക്ഷ്യമായി അഴിച്ചുവിടുന്ന കാലികളാണ് ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ അലഞ്ഞുനടക്കുന്നതെന്നതിനാല്‍ ഇവയെ പിടിച്ചുകെട്ടാനോ ഉടമസ്ഥര്‍ കൂട്ടിക്കൊണ്ടു പോവാനോ എപ്പോഴും തയ്യാറാകാത്തതാണ് ഡാമിനകത്ത് കാലികള്‍ ചത്തു പൊങ്ങാന്‍ ഇടയാവുന്നത്. മാംഗോ പാര്‍ക്ക് നവീകരിച്ച് സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുക്കേണ്ടതിനെപ്പറ്റി ആരും ചിന്തിച്ചിട്ടില്ലാത്തതിനാല്‍ മാമ്പഴ പാര്‍ക്കോ കാലിത്തൊഴുത്തോ എന്നത് ഇപ്പോഴും സന്ദര്‍ശകരില്‍ സംശയമാണ്. ഉദ്യാനത്തിനകത്തായി ഏകദേശം അഞ്ഞൂറോളം ജീവനക്കാരുണ്ടെങ്കിലും കാടുപിടിച്ചു കിടക്കുന്ന പാര്‍ക്ക് വൃത്തിയാക്കാനോ കാലിത്തൊഴുത്തില്‍ നിന്നു മോചനം നേടാനോ വകുപ്പ് അധികൃതര്‍ തയ്യാറാകുന്നില്ലായെന്നതും ഖേദകരമാണ്. ഉദ്യാനനഗരിയിലെ തൊഴിലാളികളുടെ സേവനം മാംഗോ പാര്‍ക്കിനു നേരെ അവഗണിക്കപ്പെടുകയാണ്.
അറുപതു വര്‍ഷത്തിനുശേഷം തുറന്ന സാഡില്‍ ഡാമും പതിറ്റാണ്ടുകള്‍ക്കുശേഷം തുറന്ന ഗവര്‍ണര്‍ സ്ട്രീറ്റും റോക്ക് ഗാര്‍ഡനും, മിസ്റ്റ് ഫൗണ്ടനുമൊക്കെയായി ഉദ്യാനനഗരിയിലെ അത്ഭുതങ്ങള്‍ കണാന്‍ സന്ദര്‍ശകപ്രവാഹമൊഴുകുമ്പോഴും പ്രകൃതി ഭംഗിയാസ്വാദിക്കാനായി സന്ദര്‍ശകര്‍ക്കു സമ്മാനിച്ച മാമ്പഴ പാര്‍ക്കിന് കാലിത്തൊഴുത്തായി തീരേണ്ട ഗതികേടിലാണ്. ഉദ്യാനനവീകരണത്തിന് കോടികള്‍ ചിലവിടുമ്പോഴും ദിനം പ്രതി സന്ദര്‍ശകരിലൂടെ കോടികള്‍ വരുമാനം കൊയ്യുമ്പോഴും തുച്ചമായ മുതല്‍ മുടക്കിലൂടെ മാമ്പഴ പാര്‍ക്കിന് പുനര്‍ജ്ജമ്മം നല്‍കി സന്ദര്‍ശകര്‍ക്കായി സമ്മാനിക്കാന്‍ ടൂറിസം വകുപ്പും ജലസേചന വകുപ്പും സംയുക്തമായി തയ്യാറാവണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago