മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജിവയ്ക്കണമെന്ന് ബി.ജെ.പി
തിരുവനന്തപുരം: കൊലക്കേസ് പ്രതിയെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിലനിര്‍ത്തുന്ന മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഭരണഘടനയെയും നിയമവ്യവസ്ഥയെയും വെല്ലുവിളിക്കുകയാണെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍.
രാമഭദ്രനെ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത സി.പി.എം നേതാവ് മാക്‌സണെ പേഴ്‌സനല്‍ സ്റ്റാഫില്‍നിന്ന് ഒഴിവാക്കാന്‍ മന്ത്രി തയ്യാറായില്ലെങ്കില്‍ ബി.ജെ.പി നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി.ബി.ഐ. അറസ്റ്റു ചെയ്യുകയും കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തിട്ടും ആ പ്രതിയെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിലനിര്‍ത്തുകയാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ചെയ്യുന്നത്. മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിലേക്ക് പൊലിസ് അന്വേഷണവും വിജിലന്‍സ് ക്ലിയറന്‍സും മറ്റെല്ലാ കടമ്പകളും കടക്കുന്നവരെ മാത്രമേ നിയമിക്കൂ എന്നു പറഞ്ഞ മുഖ്യമന്ത്രിക്കു ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്നും മുരളീധരന്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."