പൊലിസിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തും: മുഖ്യമന്ത്രി ഒരു പ്രത്യേക ബാച്ചില്‍ പരിശീലനം നേടിയ പൊലിസുകാര്‍ കുറ്റവാസനയുളളവര്‍
തൃശൂര്‍: പൊലിസ് സേനയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാമവര്‍മ്മപുരം പൊലിസ് അക്കാദമിയില്‍ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പ്രത്യേക ബാച്ചില്‍ പരിശീലനം നേടിയ പൊലിസ് സേനാംഗങ്ങള്‍ കുറ്റവാസനയുളളവരായി മാറുന്നുവെന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശീലന രീതികള്‍ വിലയിരുത്തി ആവശ്യമായ മാറ്റം വരുത്തും.
പരിശീലകരുടെ രീതികളും ശീലങ്ങളും പരിശീലനം നേടുന്നവരിലേക്ക് സംക്രമിക്കാന്‍ ഇടയുണ്ട്. ഇത് സേനയുടെ കുറവുകള്‍ക്ക് കാരണമാവുന്നുണ്ടോ എന്ന് വിലയിരുത്തണം. നിയമവിരുദ്ധമായ നടപടികള്‍ ചെയ്യാനുളള അധികാരമല്ല പൊലിസ് ജോലി. അത്തരക്കാരുടെ ചെയ്തികള്‍ പൊലിസിന്റെ പ്രതിച്ഛായ മാറ്റുന്ന സ്ഥിതിയുണ്ട്. ഇത് തിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലിസായി എന്നത് കൊണ്ട് നിയമവിരുദ്ധ നടപടികള്‍ക്ക് സംരക്ഷണം ലഭിക്കില്ല. പഴയ പൊലിസ് ശീലങ്ങള്‍ തിരുത്താന്‍ സമയമായിട്ടുണ്ട്. നല്ല മാതൃകളെ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവണം. മാഫിയ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഉടലെടുക്കുന്നുണ്ടെന്നും ഒരു തരം മാഫിയാ സംഘങ്ങളെയും വെച്ചുപൊറുപ്പിക്കിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, എ.ഡി.ജി.പിമാരായ ആര്‍.ശ്രീലേഖ, ബി.സന്ധ്യ, പൊലിസ് അക്കാദമി ഡയറക്ടര്‍ മഹിപാല്‍ യാദവ്, ട്രെയിനിങ് ഡി.ഐ.ജി പി വിജയന്‍, സിറ്റി കമ്മീഷ്ണര്‍ ജി ഹിമേന്ദ്രനാഥ്, റൂറല്‍ എസ്.പി ആര്‍.നിശാന്തിനി, മുന്‍ മന്ത്രി നാലകത്ത് സൂപ്പി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."