മോദി ഇനി സ്വര്‍ണത്തില്‍ കൈവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കള്ളപ്പണം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ നോട്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ അടുത്ത ഘട്ടത്തില്‍ സ്വര്‍ണത്തില്‍ കൈവെക്കുമെന്ന് റിപ്പോര്‍ട്ട്. ധനമന്ത്രാലയം വാര്‍ത്ത നിഷേധിക്കുന്നുണ്ടെങ്കിലും കൈവശം വെക്കുന്ന സ്വര്‍ണത്തിന് പരിധി കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായാണ് വാര്‍ത്ത. ആഭ്യന്തര തലത്തില്‍ ജ്വല്ലറി ഉമടകള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിനാണ് പ്രധാനമായും പരിധി കൊണ്ടുവരിക. കള്ളപ്പണക്കാര്‍ നോട്ടു നിരോധനത്തിനു പിന്നാലെ സ്വര്‍ണം വാങ്ങിക്കൂട്ടിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.നോട്ടു നിരോധനത്തിന് ശേഷം സ്വര്‍ണത്തിന് നല്‍കുന്ന പ്രീമിയം ഇന്ത്യയിലെ രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
വാര്‍ഷിക ആവശ്യത്തിന്റെ മൂന്നിലൊന്നായ 1000 ടണ്ണിന് നല്‍കുന്ന പണം പ്രധാനമായും കള്ളപ്പണമോ നികുതി വെട്ടിച്ചുള്ള പണമോ ആയിരുന്നു. ഇവയൊന്നും തന്നെ ഔദ്യോഗിക കണക്കുകളില്‍ രേഖപ്പെടുത്താറുമില്ല. ഈ മേഖലയില്‍ കനത്ത തോതിലുള്ള നികുതി വെട്ടിപ്പ് നടക്കുന്നതായുള്ള പരാതികളും ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."