HOME
DETAILS

പരിസ്ഥിതി ദിനാചരണത്തില്‍ നട്ട വൃക്ഷത്തൈകള്‍ നശിക്കുന്നു പാഴാകുന്നത് വന്‍ തുക

  
backup
November 26 2016 | 06:11 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d

തിരുവനന്തപുരം: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വര്‍ഷംതോറും നടുന്ന വൃക്ഷത്തൈകള്‍ പരിചരണമില്ലാതെ നശിക്കുന്നു. പൊതുഖജനാവിലെ വന്‍ തുകകളാണ് ഇതുവഴി ഓരോ വര്‍ഷവും പാഴാകുന്നത്. തുക അനുവദിക്കുന്ന അധികൃതര്‍പോലും തൈകളുടെ ഭാവി അന്വേഷിക്കാറില്ല.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുതല്‍ മുകളിലേക്കുള്ള ഭരണാധികാരികള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവര്‍ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വൃക്ഷത്തൈകള്‍ നടാറുണ്ട്. ഇതില്‍ പ്രതിഫലേച്ഛയില്ലാതെ പരിസ്ഥിതി പ്രവര്‍ത്തകരും പ്രാദേശിക സംഘടനകളും ചില വിദ്യാര്‍ഥികളുമൊക്കെ നടുന്ന തൈകള്‍ക്കാണ് ചെറിയ അളവിലെങ്കിലും തുടര്‍പരിചരണം ലഭിക്കുന്നത്. മറ്റുള്ളവ അടുത്ത പരിസ്ഥിതി ദിനമെത്തുന്നതിനു മുന്‍പുതന്നെ നശിച്ചുപോകാറാണ് പതിവ്. നിയമസഭയുടെ വനവും പരിസ്ഥിതിയും വിനോദസഞ്ചാരവും സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി ഈയിടെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്.
കേരളത്തിലെ കാലാവസ്ഥകളെ അതിജീവിക്കാനാവാത്ത വൃക്ഷങ്ങളുടെ തൈകളാണ് നടുന്നവയിലധികവുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. വെള്ളത്തിന്റെ ലഭ്യതക്കുറവു തന്നെയാണ് പ്രധാന പ്രശ്‌നം. പല ഇനങ്ങളും കേരളത്തിലെ കാലാവസ്ഥയില്‍ സ്വാഭാവികമായി വളരുന്നവയോ മഴയെ മാത്രം ആശ്രയിച്ചു നിലനില്‍ക്കാവുന്നവയോ അല്ല. മാത്രമല്ല തൈകള്‍ക്ക് മൃഗങ്ങളില്‍ നിന്നോ പാരിസ്ഥിതിക അവബോധമില്ലാത്ത ആളുകളില്‍ നിന്നോ സംരക്ഷണം ലഭിക്കാന്‍ വേണ്ടത്ര സംവിധാനങ്ങളുമില്ല. സ്‌കൂളുകളുടെയും അടച്ചുറപ്പുള്ള മറ്റു സ്ഥാപനങ്ങളുടെയും വളപ്പുകളില്‍ നടുന്നവയ്ക്കു മാത്രമാണ് ഇത്തരം സംരക്ഷണം ലഭിക്കുന്നത്. തുറസ്സായ പൊതുസ്ഥലങ്ങളില്‍ നടുന്നവയുടെ സംരക്ഷണവും പരിചരണവും അധികമാരും ശ്രദ്ധിക്കാറില്ല. ചിലയിടങ്ങളില്‍ ഇവയ്ക്ക് ഒരുക്കുന്ന വേലി അധികം ഈടുനില്‍ക്കാത്തവയാണ്. ചിലത് ആരും ശ്രദ്ധിക്കാത്തതിനാല്‍ നശിപ്പിക്കുകയും ചെയ്യുന്നു. വച്ചുപിടിപ്പിക്കുന്ന മരങ്ങള്‍ വളര്‍ന്നാല്‍തന്നെ അധികമൊന്നും പ്രയോജനപ്പെടാത്തവയുമുണ്ട്. ഈ സാഹചര്യം ഒരളവോളമെങ്കിലും ഒഴിവാക്കാനുതകുന്ന ശുപാര്‍ശകള്‍ സബ്ജക്ട് കമ്മിറ്റി സമര്‍പ്പിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ ഓക്‌സിജന്‍ സര്‍ക്കുലേഷന്‍ കൂടുതലുള്ള ഏഴിനം മരങ്ങള്‍ വച്ചുപിടിപ്പിക്കുക, ഔഷധകൃഷി വ്യാപിപ്പിക്കുക, ഈട്ടിയും കമ്പകവും വെള്ളകിലും പോലെ ദീര്‍ഘകാലം നിലനില്‍ക്കുന്ന മരങ്ങള്‍ വച്ചുപിടിപ്പിക്കുക, 'കുട്ടിവനം' പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ഇതിനായി ബജറ്റില്‍ നീക്കിവച്ച തുകയ്ക്കു പുറമെ ഒരു കോടി രൂപ അധികം വകയിരുത്തണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. പരിപാലനത്തിന് ആവശ്യമായ നവീന യന്ത്രങ്ങള്‍ വാങ്ങുന്നതിനും തുക വകയിരുത്തണമെന്നും ശുപാര്‍ശയിലുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  6 minutes ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago