സ്വകാര്യഏജന്‍സി യുവതീ യുവാക്കളില്‍നിന്നും പണം തട്ടിയതായി പരാതി
അമ്പലപ്പുഴ: സ്വകാര്യഏജന്‍സി യുവതീ യുവാക്കളില്‍നിന്നും പണം തട്ടിയതായി പരാതി. പുന്നപ്ര പറവൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയാണ് കുവൈറ്റിലെ ആശുപത്രിയിലേക്ക് കൂട്ടിരിപ്പുകാരയും ഹോംനേഴ്‌സുമാരേയും ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നല്‍കി തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ നവംബര്‍ ഡിസംബര്‍ മാസാത്തിലായിരുന്നു സംഭവം. പരസ്യം കണ്ട് സമീപവാസികളായ മുപ്പത്തഞ്ചോളം പേര്‍ ഇവിടെ എത്തുകയും ഒരാള്‍ വീതം 3000 രൂപ മെഡിക്കലിനായി കെട്ടിവെക്കുകയും ചെയ്തതായി പറയപ്പെടുന്നു. എന്നാല്‍ മെഡില്‍ക്കല്‍ എടുക്കണമെന്നും അല്ലങ്കില്‍ പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് പലതവണ ഏജന്‍സിയെ സമീപിച്ചതിനെ തുടര്‍ന്ന് ഈ മാസം 20ന് പണം നല്‍കാമെന്നു അറിയിച്ചിരുന്നെങ്കിലും ഉടമ മുങ്ങുകയായിരുന്നു. തുടര്‍ന്നാണ് പണം നല്‍കിയവര്‍ പുന്നപ്ര പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയെങ്കിലും ഉടമയെപ്പറ്റി യാതൊരറിവുമില്ലന്നു അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."