നരേന്ദ്രമോദി ജനങ്ങളെ പ്രതിസന്ധിയിലാക്കി: എ.എ ഷുക്കൂര്‍
തുറവൂര്‍: നോട്ട'് നിരോധനത്തിന്റെ പേരില്‍ നരേന്ദ്രമോദിസര്‍ക്കാര്‍ ജനങ്ങളെ പ്രതിസന്ധിയിലാക്കിയതായി ഡി.സി.സി. പ്രസിഡന്റ് എ.എ.ഷുക്കൂര്‍ പ്രസ്താവിച്ചു.
സഹകരണ ബാങ്കുകളെ തകര്‍ക്കാനുളള കേന്ദ്രസര്‍ക്കാറിന്റെ ഗൂഡനീക്കത്തില്‍ പ്രതിഷേധിച്ച് അരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എരമല്ലൂര്‍ കവലയില്‍ നടന്ന സായാഹ്ന ധര്‍ണ്ണ ഉല്‍ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. ഇതുമൂലം 131 കോടി ജനങ്ങള്‍ പകച്ച് നില്ക്കുകയാണ്.
കറന്‍സി നിരോധിക്കാന്‍ പോകുന്ന വിവരം 6 മാസം മുന്‍പെ മോദി ഗവര്‍മെന്റ് വന്‍കിടവ്യവസായികള്‍ക്ക് ചോര്‍ത്തികൊടുത്തിരുന്നു. അവരെല്ലാം കളളപണം നേരത്തെ വെളുപ്പിച്ചിരുന്നതായി ഷുക്കൂര്‍ വ്യക്തമാക്കി. അരൂര്‍ 'ോക്ക് കോഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കണ്ണാടന്‍ അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി. സെക്രട്ടറി എം.കെ.അബ്ദുള്‍ ഗഫൂര്‍ ഹാജി, കെ.ഉമേശന്‍, തുറവൂര്‍ ദേവരാജന്‍, അസ്സീസ് പായിക്കാട് , കെ.രാജീവന്‍, പി.പി.അനില്‍കുമാര്‍ ,ഉഷാഅഗസ്റ്റിന്‍, എന്നിവര്‍ പ്രസംഗിച്ചു. കെ.വി.സോളമന്‍, പി.വി.ശിവദാസന്‍, പി.മേഘനാദ്, കെ.ധനേഷ്‌കുമാര്‍, വി.കെ.മനോഹരന്‍, പോള്‍ കളത്തറ, തിരുമലവാസുദേവന്‍, എം.കമാല്‍, പി.പി.മധു, കെ.ജി.കുഞ്ഞിക്കുട്ടന്‍, പി.ചന്ദ്രമോഹനന്‍, കെ.പി.വിജയകുമാര്‍, എസ്.ടി.ശ്യാമളകുമാരി, ബിന്ദു ഷാജി, സൂസന്‍ സെബാസ്റ്റ്യന്‍, ലൈല പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു.
പൂവത്തൂര്‍ചിറ പാടശേഖരത്ത് നെല്‍ കൃഷിയിറക്കുന്നു
ആലപ്പുഴ : മാവേലിക്കര താമരക്കുളം പഞ്ചായത്തില്‍ വര്‍ഷങ്ങളായി തരിശുകിടക്കുന്ന കണ്ണനാകുഴി പൂവത്തൂര്‍ചിറ പാടശേഖരത്ത് നെല്‍ കൃഷിയിറക്കുന്നു.
ഇന്ന് രാവിലെ എട്ടിന് കണ്ണനാകുഴി അമ്പിയിന്‍ കടവില്‍ കാര്‍ഷികവികസന-കര്‍ഷകക്ഷേമ മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും.
ആര്‍. രാജേഷ് എം.എല്‍.എ. ആധ്യക്ഷ്യം വഹിക്കും. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഗീത, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എം.കെ. വിമലന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. സുമ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എ. സലീം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.പി. കോശി, ലില്ലി ഗോപാലകൃഷ്ണന്‍, ആര്‍. ലീന, ഗ്രാമപഞ്ചായത്തംഗങ്ങളായ സുജ ഓമനക്കുട്ടന്‍, ഫിലിപ്പ് ഉമ്മന്‍, ശാന്താ ശശാങ്കന്‍, ബിന്ദു ഷംസുദീന്‍, ബിജി സുഗതന്‍, പി. സജീവ്, ലൈല, സന്തോഷ് കുമാര്‍, ആര്‍. ദീപ, രാജു വാസുദേവന്‍, ബഷീര്‍ റാവുത്തര്‍, അബ്ദുള്‍ റഹീം, എന്‍. അജയന്‍പിള്ള, സുനിതാ ഉണ്ണി, എം.പി. രാജി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രിയ കെ. നായര്‍, എന്‍. രവീന്ദ്രന്‍, ജി. രാജമ്മ, പി. അബ്ദുള്‍ അസീസ്, കെ. രാജന്‍പിള്ള, കെ. രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍, കെ.ആര്‍. അനില്‍കുമാര്‍, പി. രാജന്‍, ആര്‍. കൃഷ്ണകുമാര്‍, ഷാഹുല്‍ ഹമീദ് റാവുത്തര്‍, പി.എ. സമദ്, വൈ. സാമുവല്‍, ബാബു, കെ.ജി. അശോക് കുമാര്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ജി. അബ്ദുള്‍ കരീം പദ്ധതി വിശദീകരിക്കും. 25 ഏക്കറിലാണ് കൃഷിയിറക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."