സ്ത്രീ സമൂഹം സ്വയം പ്രതിരോധത്തിന് സജ്ജമാകണം: ഋഷിരാജ് സിങ്
ആലപ്പുഴ : സ്ത്രീകള്‍ക്കെതിരേ അതിക്രമം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്ത്രീ സമൂഹം സ്വയം പ്രതിരോധത്തിനു സജ്ജമാകണമെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു.
സ്വയം പ്രതിരോധിക്കാന്‍ തയ്യാറാകാത്ത ഒരു സമൂഹത്തിന് രാജ്യത്തിനെതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ കഴിയില്ല. ലജ്‌നത്തുല്‍ മുഹമ്മദിയ്യ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് പുതുതായി പെണ്‍കുട്ടികള്‍ക്ക് അനുവദിച്ച കരുത്ത് പരിപാടിയുടെ ഉദ്ഘടാനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സമീപകാലത്ത് വിദ്യാര്‍ഥികളുടെ ഇടയില്‍ ലഹരി മരുന്നിന്റെ ഉപയോഗം കൂടിവരികയാണെന്നും ഇത് കുട്ടികളുടെ ഇടയില്‍ അക്രമവാസന വളര്‍ത്തുന്നുവെന്നും എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശക്തമായ ഇടപെടലുകള്‍ മൂലം സ്‌കൂള്‍ പരിസരത്ത് ഇതിന്റെ ഉപയോഗം വളരെ കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ എ.എം നസീര്‍ അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ജി സതീറാണി, പ്രിന്‍സിപ്പാള്‍ ടി.എ അഷ്‌റഫ് കുഞ്ഞാശാന്‍, കൗണ്‍സിലര്‍ സജീന ഹൈസല്‍, പി.ടി.എ പ്രസിഡന്റ് എ.കെ ഷൂബി, ഹെഡ്മിസ്ട്രസ് പി ഖദീജ, ഹസീന അമാന്‍, ഫൈസല്‍ ഷംസുദ്ദീന്‍, എം കൊച്ചുബാവ, കോര്‍ഡിനേറ്റര്‍ എം.എ സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."