അമ്മയെയും മകനെയും കാന്‍സര്‍ കവര്‍ന്നു: കണ്ണീരോടെ ഒരു ഗ്രാമം
കല്‍പ്പറ്റ: കാന്‍സര്‍രോഗ ബാധിതരായ അമ്മയും മകനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത് ഒരു ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. സുല്‍ത്താന്‍ബത്തേരി താലൂക്കിലെ പൂതാടി ഗ്രാമപഞ്ചായത്തിലെ മൂട്ടക്കൊല്ലി മാവത്ത് വീട്ടില്‍ പരമേശ്വരന്റെ ഭാര്യ ശാരദയും (60) അവരുടെ മകന്‍ ബിജു(43)വുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.
ശാരദ ബുധനാഴ്ചയും, ബിജു ഇന്നലെ വൈകിട്ടുമാണ് മരിച്ചത്. സാമ്പത്തികമായി തീര്‍ത്തും പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍പ്പെട്ട ശാരദക്ക് കാന്‍സര്‍ ബാധിച്ചപ്പോള്‍ അമ്മയെ ചികിത്സിക്കുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സഹായിയായി നിന്ന മകന്‍ ബിജുവിനും കാന്‍സര്‍ രോഗം ബാധിക്കുകയായിരുന്നു.
അമ്മയുടെ ചികിത്സക്ക് തന്നെ സാമ്പത്തികമായി വളരെയധികം കഷ്ടപ്പാടുകള്‍ അനുഭവിച്ച കുടുംബത്തിന്റെ ഏകതണലും ആശ്രയവുമായിരുന്ന ബിജുവിനും കാന്‍സര്‍ ബാധ സ്ഥിരീകരിച്ചതോടെ ഒരു കുടുംബം ഒന്നാകെ ദുരിതത്തിലാകുകയായിരുന്നു.
കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി താറുമാറായതോടെ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്‍ എന്നിവര്‍ രക്ഷാധികാരികളായി മാവത്ത് ശാരദാ ബിജു കാന്‍സര്‍ റിലീഫ് ഫണ്ട് കമ്മിറ്റി എന്ന പേരില്‍ ഒരു സമിതി രൂപീകരിച്ച് നാട്ടുകാര്‍ പ്രവര്‍ത്തനം നടത്തിവരികയായിരുന്നു.
ബിജുവിന്റെ നട്ടെല്ലിലെ മജ്ജക്ക് ബാധിച്ച അസുഖം ചികിത്സിച്ച് ഭേദമാക്കാന്‍ 25 മുതല്‍ 35 ലക്ഷം രൂപ വരെയായിരുന്നു വേണ്ടത്. ഈ തുക കണ്ടെത്തുന്നതിനായി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഠിനപ്രയത്‌നം നടത്തിവരുന്നതിനിടെയാണ് ഇരുവരെയും വിധി കവര്‍ന്നത്.
ബുധനാഴ്ച മരിച്ച ശാരദയുടെ മൃതദേഹം വ്യാഴാഴ്ചയാണ് സംസ്‌ക്കരിച്ചത്. ശാദരയുടെ മരണവാര്‍ത്തയറിഞ്ഞ് നിരവധി പേര്‍ എത്തിയിരുന്നു. രോഗത്തെ അതിജീവിച്ച് ബിജു മടങ്ങിയെത്തുമെന്ന അവശേഷിച്ച പ്രത്യാശയാണ് ഇന്നലെ വൈകിട്ട് ആറ് മണിയോടെ അവസാനിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയില്‍ വച്ചാണ് ബിജു ലോകത്തോട് വിടപറഞ്ഞത്. ഇന്ന് വീട്ടുവളപ്പില്‍ ബിജുവിന്റെ മൃതദേഹം സംസ്‌ക്കരിക്കും.
സമഗ്രാന്വേഷണത്തിനു ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവ്
കല്‍പ്പറ്റ: ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ 2015-16ലെ പ്രത്യേക ഓഡിറ്റില്‍ കണ്ടെത്തിയ ക്രമക്കേടുകളിലും ന്യൂനതകളിലും സമഗ്രാന്വേഷണത്തിനു ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ഉത്തരവായി. ജില്ലാ ജോയിന്റ് രജിസ്ട്രാറുടെ (ഓഡിറ്റ്) ശുപാര്‍ശയില്‍ സഹകരണ നിയമത്തിലെ വകുപ്പ് 65 പ്രകാരമാണ് ഉത്തരവ്. കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിയമനങ്ങളിലടക്കം കണ്ടെത്തിയ ക്രമക്കേടുകളില്‍ പ്രത്യേക ഓഡിറ്റ് സംഘം വിശദമായ അന്വേഷണം ശുപാര്‍ശ ചെയ്തിരുന്നു. ബാങ്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ഏഴ് ക്ലാര്‍ക്കുമാരെയും ഒരു സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെയും സ്ഥിരപ്പെടുത്തിയതും സബ്സ്റ്റാഫ് തസ്തികകളില്‍ നിയമനം നടത്തിയതും നിയമവിരുദ്ധമായാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ക്രമക്കേടുകളില്‍ നേരത്തേ വിജിലന്‍സ് അന്വേഷണവും നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."