കൗമാരകായികം; മുന്നില്‍ കുതിച്ച് ബത്തേരി
മാനന്തവാടി: എട്ടാമത് റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയുടെ രണ്ടാം ദിനത്തില്‍ ആതിഥേയരായ മാനന്തവാടിയെ പിന്തള്ളി ബത്തേരി ഉപജില്ല മുന്നേറുന്നു. 24 ഇനങ്ങള്‍ പൂര്‍ത്തിയായ മേളയുടെ ആദ്യദിനം 85 പോയിന്റുമായി മാനന്തവാടി ഉപജില്ലയായിരുന്നു ഒന്നാമത്. എന്നാല്‍ രണ്ടാം ദിനത്തില്‍ ട്രാക്കിലായ ബത്തേരി 292 പോയിന്റുകളുമായി കീരീടത്തിലേക്ക് അടുക്കുമ്പോള്‍ 220 പോയിന്റുകളുമായി മാനന്തവാടി ഉപജില്ല രണ്ടാം സ്ഥാനത്തും, 101 പോയിന്റുകളുമായി വൈത്തിരി ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്.
കഴിഞ്ഞ തവണത്തേ ജേതാക്കളായ മീനങ്ങാടി ജി.വി.എച്ച്.എസ്.എസ് 85 പോയിന്റുകളുമായി തങ്ങളുടെ ആധിപത്യം ഒരിക്കല്‍ കൂടി ഉറപ്പിക്കുകയാണ്. 49 പോയിന്റുകളുമായി കാട്ടികുളം ജി.വി.എച്ച്.എസ്.എസ് രണ്ടാംസ്ഥാനത്തും 24 പോയിന്റുകളുമായി വടുവഞ്ചാല്‍ മൂന്നാം സ്ഥാനത്തുമാണ്. അതേസമയം കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ് അപ്പും വര്‍ഷങ്ങളായി ജില്ലാ കായിക മേളയില്‍ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളില്‍ ഒന്ന് കരസ്ഥമാക്കി മീനങ്ങാടിക്ക് ശക്തമായ എതിരാളികളായി നിലകൊണ്ടിരുന്ന കാക്കവയല്‍ ജി.വി.എച്ച്.എസ് 17 പോയിന്റുകളുമായി എട്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കായിക മേളയുടെ ഗ്ലാമര്‍ ഇനമായ സീനിയര്‍ ബോയ്സ്, സീനിയര്‍ ഗേള്‍സ് 4* 100 മീറ്റര്‍ റിലേയില്‍ ബത്തേരി ഉപജില്ല ജേതാക്കളായി. 38 ഇനങ്ങള്‍ കൂടിയാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. ഇന്ന് നടക്കുന്ന സമാപന സമ്മേളം സി.കെ ശശീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഐ.സി ബാലകൃഷ്ണന് എം.എല്‍.എ സമ്മാനദാനം നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."