മാവോയിസ്റ്റ് വേട്ട: വ്യാജ ഏറ്റുമുട്ടലല്ലെന്ന് മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ ബെഹ്‌റ
മലപ്പുറം: നിലമ്പൂരില്‍ നടന്ന മാവോയിസ്റ്റ് വേട്ട് വ്യാജ ഏറ്റുമുട്ടലല്ലെന്ന് മലപ്പുറം എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റ. അവിചാരിതമായ ഏറ്റുമുട്ടലാണ് നടന്നതെന്നാണ് അദ്ദേഹം പറഞ്ഞു.
പതിവു പട്രോളിംഗിനിടെ പോലീസിനുനേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് തിരിച്ചു നടത്തിയ വെടിവയ്പിലാണ് രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്നും ദേബോഷ് കുമാര്‍ പറഞ്ഞു.
നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റമുട്ടലാണന്ന് ആരോപണം ഉണ്ടായതിനെ തുടര്‍ന്നാണ് എസ്പി വിശദീകരണവുമായി രംഗത്തെത്തിയത്.
11 പേരടങ്ങുന്ന സംഘമാണ് വനത്തില്‍ ഉണ്ടായിരുന്നത്. രണ്ട് പേര്‍ കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ ഓടിരക്ഷപ്പെട്ടു. മുതിര്‍ന്ന നേതാവ് വിക്രം ഗൗഡയും സംഘത്തിലുണ്ടായിരുന്നുവെന്നും ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.
മാവോയിസ്റ്റ് താവളം വളഞ്ഞ് പൊലീസ് നടത്തിയ വെടിവയ്പിലാണ് സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗമായ കുപ്പു ദേവരാജ്, കാവേരി എന്ന അജിത എന്നിവര്‍ കൊല്ലപ്പെട്ടതെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
ദേവരാജിന്റെ മൃതദേഹത്തിനു സമീപം ഒരു കൈത്തോക്ക് കിട്ടിയതല്ലാതെ മാവോയിസ്റ്റ് താവളത്തില്‍ നിന്ന് മറ്റ് ആയുധങ്ങളൊന്നും കിട്ടിയിട്ടില്ല.
വ്യാഴാഴ്ച ഉച്ചയോടെയാണ് നിലമ്പൂര്‍ സൗത്ത് ഡിവിഷനിലെ കരുളായി റെയ്ഞ്ചിലെ പടുക്ക വനമേഖലയിലെ ഈങ്ങാറില്‍ പൊലീസ് വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."