HOME
DETAILS
MAL
ദാനം
backup
November 26 2016 | 23:11 PM
കടം വാങ്ങിയ പ്രാണനുമായി
പട്ടം കണക്കേ പായുന്നു നാം.
ആര്‍ക്കിരിപ്പൂ സമയം ബാക്കി
തെല്ലിടനേരം നിന്നൊരു
കളിവാക്കു മൊഴിയാന്‍..
കൂട്ടിവയ്ക്കുന്നു നാം പലതും
ഉറുമ്പിനെപ്പോല്‍-
വറുതിയില്‍ എടുത്തു ഭുജിപ്പാന്‍.
ഉറ കെട്ടുപോകുമീ ഉപ്പിനു
കാവലിരിക്കുന്നു കണ്ണിമ തെറ്റാതെ
അനുരാഗമന്ത്രങ്ങള്‍ മറന്നുപോകുമോ
മനുഷ്യന്‍ എന്നെങ്കിലും?
ഇണയുടെ കൂവലില്‍ തിരതല്ലുന്ന
രാഗവികാരം അറിയാതെപോകുമോ.. തോഴന്‍ ?
കൈവളകള്‍ ചാര്‍ത്തി കുണുങ്ങി
കാലം പടിയിറങ്ങുമ്പോഴും
ബാക്കി വയ്ക്കുന്നു ഞാനെന്നുള്ളിലൊരു
കൈതപ്പൂ മണമൂറും
തിരുവാതിരരാവ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."