HOME
DETAILS
MAL
സഹകരണ സ്ഥാപനങ്ങളുടെ ചെക്കുകള്‍ സ്വീകരിക്കുമെന്ന്
backup
November 27 2016 | 04:11 AM
കോഴിക്കോട്: സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും ചെക്കുകളും പേ ഓഡറുകളും സ്വീകരിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സിമിതി അറിയിച്ചു. സഹകരണ ബാങ്കില്‍ നിക്ഷേപമുള്ളവര്‍ക്ക് ക്രവിക്രയം സുഗമമാക്കാന്‍ വ്യാപാരികളും സഹകരണ ബാങ്ക് പ്രതിനിധികളും നടത്തിയ യോഗത്തിലാണ് തീരുമാനം.
ജില്ലയിലെ മുഴുവന്‍ വ്യാപാരികളും സഹകരിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസന് കോയ വിഭാഗം) സംസ്ഥാന പ്രസിഡന്റ് കെ. ഹസന് കോയ, ജില്ലാ പ്രസിഡന്റ് കെ.പി അബ്ദുല്‍ റസാഖ്, സെക്രട്ടറി കെ.പി ശ്രീധരന്, സംസ്ഥാന സെക്രട്ടറി വി. സുനില്‍കുമാര്‍, എന്‍.വി അബ്ദുജാബര്, എം. മുഹമ്മദ്, മുഹമ്മദ് ഹസന്, സി.എ റഷീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."