HOME
DETAILS

അനധികൃത പാര്‍ക്കിങ്: പ്രതിഷേധം ശക്തമാകുന്നു

  
backup
May 20, 2016 | 7:38 PM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0

മരട്: ദേശീയപാതയില്‍ കുണ്ടന്നൂര്‍ മുതല്‍ കണ്ണാടിക്കാട് വരെ സര്‍വീസ് റോഡില്‍ അനധികൃത പാര്‍ക്കിങ് മൂലം ഗതാഗത തടസം നിത്യ സംഭവമാകുന്നു. റോഡിനു സമീപമുള്ള നിരവധിയായ കാര്‍ ഷോറൂമുകളില്‍ ചിലതില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനുള്ള സ്ഥലം മുഴുവനായും പൂന്തോട്ടം നിര്‍മിച്ചിരിക്കുകയാണ്.
സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിരവധി ഇരുചകവാഹനങ്ങളും മറ്റു വാഹനങ്ങളും സര്‍വീസ് റോഡിലാണ് പാര്‍ക്ക് ചെയ്യുന്നത്. കൂടാതെ കാര്‍ ഷോറൂമുകളിലേക്ക് കാറുമായി വരുന്ന കണ്ടെയ്‌നര്‍ ലോറികള്‍ കാര്‍ ഇറക്കുന്നതും പാര്‍ക്ക് ചെയ്യുന്നതും സര്‍വീസ് റോഡിലാണ്. ഇത് മൂലം വാഹന അപകടങ്ങള്‍ ഇവിടെ പതിവാകുകയാണ്. കാല്‍ നട യാത്രക്കാര്‍ക്കും മറ്റു വാഹനയാത്രക്കാര്‍ക്കും ഇത് ദുരിതമാകുകയാണ്.
അനധികൃത പാര്‍ക്കിങ് തടയുന്നതിന് നാഷണല്‍ ഹൈവെ അധികൃതരും ട്രാഫിക്ക് പൊലിസും നടപടി സ്വീകരിക്കണമെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ കെ.എ.ദേവസി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  7 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  7 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  7 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  7 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  7 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  7 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  7 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  7 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  7 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  7 days ago