ഇവര്‍ മേളയിലെ താരങ്ങള്‍
മാനന്തവാടി: വിവിധ വിഭാഗങ്ങളില്‍ വ്യക്തിഗത ചാംപ്യന്‍മാരായ ഏഴ് പേരാണ് റവന്യൂ ജില്ലാ കായിക മേളയിലെ താരങ്ങളായി മാറിയത്. സബ്ബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തരിയോട് ജി.എച്ച്.എസ്.എസ്സിലെ കെ ബാബുരാജും.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വയനാട് സ്‌പോര്‍ട്‌സ് സ്‌കൂളിലെ ബിന്ത്യ ബെന്നിയും, ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കല്ലുവയല്‍ ജയശ്രീ ഹൈസ്‌കൂളിലെ കെ.പി ആദര്‍ശും, ജി.എച്ച്.എസ് മൂലങ്കാവിലെ സൂരജ് ചന്ദ്രനും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി.എച്ച്.എസ് മീനങ്ങാടിയിലെ എ.വി രമ്യയും സീനിയര്‍ ബോയ്‌സില്‍ ജി.എച്ച്.എസ് തൃശ്ശിലേരിയിലെ ടി സിയാദും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജി.എം.എച്ച്.എസ്.എസിലെ ആതിര അനില്‍കുമാറും ജേതാക്കളായി.
ആതിഥേയ സ്‌കൂളിന്റെ മാനം കാത്ത് സൂര്യ
മാനന്തവാടി: ജില്ലാ സ്‌കൂള്‍ കായികമേളക്ക് ആതിഥേയത്വം വഹിച്ച മാനന്തവാടി ജി.വി.എച്ച്.എസ്.എസിന് അഭിമാനമായി മാറി സി.ആര്‍ സൂര്യ. സീനിയര്‍ ഗേള്‍സ് ഡിസ്‌ക്കസ് ത്രോയിലാണ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ സൂര്യ സ്വര്‍ണം നേടി സ്‌കൂളിന്റെ മാനം കാത്തത്. 17 ഓളം വിദ്യാര്‍ഥികളാണ് സ്‌കൂളിനെ പ്രതിനിധീകരിച്ച് മേളയിന്‍ പങ്കെടുത്തത്.
കായികമേള വിജയികള്‍ (പേര്, സ്‌കൂള്‍, ഇനം)
1. ആനന്ദ് ഒ ആര്‍, കാട്ടിക്കുളം ജി.എച്ച്.എസ്, സീനിയര്‍ ബോയ്‌സ് ഹാമര്‍ ത്രോ, 2. റിനോ എന്‍ ഷെല്ലി, ജി.എച്ച്.എസ്.എസ് കാക്കവയല്‍, 5000മീറ്റര്‍ നടത്തം ജൂനിയര്‍ ബോയ്‌സ്, 3. വിഷ്ണു കെ സുനില്‍, മീനങ്ങാടി ജി.എച്ച്.എസ്.എസ്, 5000 മീറ്റര്‍ നടത്തം, സീനിയര്‍ ബോയ്‌സ്, 4. അഖ്‌സാ പീറ്റര്‍, മീനങ്ങാടി ജി.എച്ച്.എസ്.എസ്, 5000 മീറ്റര്‍ നടത്തം സീനിയര്‍ ഗേള്‍സ്, 5. നന്ദിത പി.എം, ആനപ്പാറ ജി.എച്ച്.എസ്.എസ്, 3000മീറ്റര്‍ നടത്തം ജൂനിയര്‍ ഗേള്‍സ്, 6. ഭാഗ്യ കെ.ആര്‍, ചീരാല്‍ ജി.എച്ച്.എസ്.എസ്, ഷോട്ട്പുട്ട് സബ് ജൂനിയര്‍ ഗേള്‍സ്, 7. അനീഷ്, അസംപ്ഷന്‍ എച്ച്.എസ് ബത്തേരി, ഷോട്ട്പുട്ട് സബ് ജൂനിയര്‍ ബോയ്‌സ്, 8. റാഷിക് സന്‍വീര്‍, കല്‍പ്പറ്റ എസ്.കെ.എം.ജെ.എച്ച്.എസ്.എസ്, ഹൈജംപ് സബ് ജൂനിയര്‍ ബോയ്‌സ്, 9. റെജിത എസ്, നെല്ലാറച്ചാല്‍ ജി.എച്ച്.എസ് സബ് ജൂനിയര്‍ ഗേള്‍സ് ഹൈജംപ്, 10. രാജേഷ് കെ.ബി, എടത്തന ജി.ടി.എസ്.എസ്, ജാവലിന്‍ ത്രോ സീനിയര്‍ ബോയ്‌സ്, 11. ഹിഷാം പി.എം, ബത്തേരി അസംപ്ഷന്‍ എച്ച്.എസ്, ഷോട്ട്പുട്ട് ജൂനിയര്‍ ബോയ്‌സ്, 12. എസ് ബിന്‍ജോസ്, പുല്‍പ്പള്ളി വിജയാ എച്ച്.എസ്.എസ്, ട്രിപ്പിള്‍ ജംപ് ജൂനിയര്‍ ബോയ്‌സ്, 13. രമ്യ എ.വി, മീനങ്ങാടി ജി.എച്ച്.എസ്.എസ്, ഹൈജംപ് ജൂനിയര്‍ ഗേള്‍സ്, 14. എബിന്‍ പാപ്പച്ചന്‍, ആറാട്ടുതറ ജി.എച്ച്.എസ്.എസ്, 100മീറ്റര്‍ ഓട്ടം, 15. ബാബുരാജ് കെ, തരിയോട് ജി.എച്ച്.എസ്.എസ്, 100മീറ്റര്‍ ഓട്ടം സബ് ജൂനിയര്‍ ബോയ്‌സ്, 16. അനുമോള്‍ എ.എസ്, തരിയോട് നിര്‍മല എച്ച്.എസ്, 100മീറ്റര്‍ സബ് ജൂനിയര്‍ ഗേള്‍സ്, 17. ആദര്‍ശ് കെ.പി, കല്ലുവയല്‍ ജയശ്രീ എച്ച്.എസ്.എസ്, 100 മീറ്റര്‍ ജൂനിയര്‍ ബോയ്‌സ്, 18. അഖില എം.ആര്‍, വടുവഞ്ചാല്‍ ജി.എച്ച്.എസ്.എസ്, 100 മീറ്റര്‍ ജൂനിയര്‍ ഗേള്‍സ്, 19. ആരിക സി.കെ, സി.എസ്.എച്ച് കല്‍പ്പറ്റ, 100മീറ്റര്‍ സീനിയര്‍ ഗേള്‍സ്, 20. അതുല്‍ജോര്‍ജ്, ചീരാല്‍ ജി.എച്ച്.എസ്.എസ്, ഷോട്ട്പുട്ട് സീനിയര്‍ ബോയ്‌സ്, 21. സൗരഭ്യ പി, പനങ്കണ്ടി ജി.എച്ച്.എസ്, ഹൈജംപ് സീനിയര്‍ ഗേള്‍സ്, 22. സിയാദ് ടി, തൃശ്ശിലേരി ജി.എച്ച്.എസ്.എസ്, ട്രിപ്പിള്‍ ജംപ് സീനിയര്‍ ബോയ്‌സ്, 23. ബിജു എന്‍.വി, തിരുനെല്ലി ആശ്രമം സ്‌കൂള്‍, ഹൈജംപ് സീനിയര്‍ ബോയ്‌സ്, 24. ചിന്നുമോള്‍ കെ, വടുവഞ്ചാല്‍ ജി.എച്ച്.എസ്.എസ്, 400മീറ്റര്‍ സീനിയര്‍ ഗേള്‍സ്, 25. ദിപിന്‍ സി, ആനപ്പാറ ജി.എച്ച്.എസ്.എസ്, 400മീറ്റര്‍ സീനിയര്‍ ഗേള്‍സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."