'അപവാദപ്രചാരണങ്ങള്‍ക്കെതിരേ ജാഗ്രതവേണം'
മലപ്പുറം: സോഷ്യല്‍ മീഡിയ ഉപയോഗിച്ചു സ്ത്രീകള്‍ക്കെതിരായി നടത്തുന്ന അപവാദപ്രചാരണങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നു പി. ഉബൈദുള്ള എം.എല്‍.എ. സാമൂഹ്യനീതി വകുപ്പിന്റെ ജില്ലാതല സ്ത്രീധന ഗാര്‍ഹിക പീഡന നിരോധന ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങള്‍ക്കെതിേെര യുവജനങ്ങള്‍ ശക്തമായി നിലകൊള്ളണമെന്നും സ്ത്രീധനം, ഗാര്‍ഹികപീഡനം തുടങ്ങിയ അതിക്രമങ്ങള്‍ക്കു ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാപഞ്ചായത്ത് സമ്മേളന ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ഉപാധ്യക്ഷ സക്കീന പുല്‍പ്പാടന്‍, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ ഉമര്‍ അറക്കല്‍, ഹാജറുമ്മ ടീച്ചര്‍, ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ കെ.വി സുഭാഷ്‌കുമാര്‍, വനിതാസെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എം ലീല, ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍ അബ്ദുള്‍ റഷീദ്, മഹിളാസമഖ്യ ജില്ലാ കോഡിനേറ്റര്‍ റജീന, അഡ്വ. പി.ഡി പുഷ്പ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."