ഏക സിവില്‍കോഡ് അപ്രായോഗികം: ഉമര്‍ മുസ്ലിയാര്
കണ്ണൂര്‍: മതേതര രാഷ്ട്രമായ ഇന്ത്യയില്‍ ഏക സിവില്‍കോഡ് തീര്‍ത്തും അപ്രായോഗികമാണെന്നു സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്ലിയാര്. ഡിസംബര്‍ രണ്ടിന് കണ്ണൂരില്‍ നടക്കുന്ന ശരീഅത്ത് സംരക്ഷണ റാലിയുടെ പ്രചരണാര്‍ഥം ജില്ലയിലെ 41 റെയ്ഞ്ച് പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ മതവിഭാഗങ്ങളും അവരവുടെ വിശ്വാസവും ആചാരവും അനുസരിച്ച് കാലങ്ങളായി ജീവിച്ചു വരുന്ന ഇവിടെ അതിന്റെ പേരില്‍ ഭിന്നതയും വിഭാഗീയതയും ഉണ്ടായിട്ടില്ല. ഏതെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടി മത സ്വാതന്ത്ര്യം ഹനിക്കാനുള്ള ശ്രമം മനുഷ്യസ്നേഹികള്‍ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
മാണിയൂര്‍ അബ്ദുറഹ്മാന് ഫൈസി അധ്യക്ഷനായി. സി അബ്ദുറഹ്മാന് ഫൈസി, അബ്ദുല്ല ഹാജി കൊയ്യം, ആര് അബ്ദുല്ല ഹാജി, മുഹമ്മദ് ബ്നു ആദം, അബ്ദുല്‍ ലത്തീഫ് ഫൈസി, അബ്ദുറഹ്മാന് മിസ്ബാഹി, നവാസ് ദാരിമി, അബ്ദുല്‍ സലാം ഇരിക്കൂര്‍, കെ.എസ് അലി മൗലവി, അബ്ദുല്‍ മജീദ് ദാരിമി, ഷമീര്‍ അസ്ഹരി, റഹ്മത്തുല്ല മൗലവി, അബ്ദുറഹ്മന് ദാരിമി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."