HOME
DETAILS
MAL
കുടിശ്ശിക: 30 വരെ വൈദ്യുതി ബന്ധം വിച്ഛേദിക്കില്ല
backup
November 27 2016 | 06:11 AM
തിരുവനന്തപുരം: നോട്ടുകളുടെ നിരോധനം കണക്കിലെടുത്ത് നവംബര്‍ 30 വരെ കുടിശ്ശികയുള്ള ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കില്ലെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു.
നവംബര്‍ ഒമ്പതു മുതല്‍ 29 വരെ പണമടയ്‌ക്കേണ്ടവരുടെ വിച്ഛേദിക്കല്‍ തിയതി നവംബര്‍ 30 വരെ നീട്ടിയതിനോടൊപ്പം ഈ ഉപഭോക്താക്കളില്‍ നിന്ന് കുടിശ്ശികയ്ക്ക് പിഴ ഈടാക്കേണ്ടതില്ലെന്നും കെ.എസ്.ഇ.ബി തീരുമാനിച്ചിട്ടുണ്ട്. കുടിശ്ശിക തുക നവംബര്‍ 30 വരെ ചെക്ക് ആയും സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."