HOME
DETAILS
MAL
സംയുക്ത സമരം: സുധീരനെ തള്ളി ഐ.എന്‍.ടി.യു.സി
backup
November 27 2016 | 06:11 AM
പാലക്കാട്: കറന്‍സി പിന്‍വലിക്കലുമായി ബന്ധപ്പെട്ട് സംയുക്തസമരം വേണ്ടെന്ന വി.എം സുധീരന്റെ പ്രസ്താവന വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും എ.കെ ആന്റണി പറഞ്ഞതാണ് കോണ്‍ഗ്രസിന്റെ അവസാന വാക്കെന്നും ഐ.എന്‍.ടി.യുസി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന്.
നാളെ കേരളത്തില്‍ നടക്കുന്ന ഹര്‍ത്താലിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഐ.എന്‍.ടി.യു.സി മാതൃകയില്‍ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റുമാരെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. ഐ.എന്‍.ടി.യു.സി ആരുടേയും കോഴികളോ പാര്ശ്വശക്തികളോ വിടുവേലക്കാരോ അല്ലെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ മനസിലാക്കണം.
ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസ് പോക്കറ്റ് സംഘടനയല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മനസിലാക്കണമെന്നും ചന്ദ്രശേഖരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."