ഭാരതപ്പുഴത്തീരത്തെ ശാസ്ത്രമേളക്ക് വെള്ളം വിലകൊടുത്തു വാങ്ങി
പാലക്കാട്;ഭാരതപുഴയുടെ തീരത്തു നടന്ന സംസ്ഥാന ശാസ്‌ത്രോത്സവത്തിന് പണം കൊടുത്തു വെള്ളം വാങ്ങിയാണ് ഉപയോഗിച്ചത്.മേളകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ജല അതോറിട്ടി യില്‍ നിന്നാണ്പണം നല്‍കി വെള്ളം വാങ്ങേണ്ടി വന്നതെന്ന് മേളയുടെ നടത്തിപ്പ് ചുമതലയുള്ള നോഡല്‍ ഓഫീസര്‍ വ്യക്തമാക്കി.
കേരളത്തിലെ പ്രധാന നദികളില്‍ ഒന്നായഭാരതപ്പുഴയുടെ തീരമായ ഷൊര്‍ണ്ണൂരിലാണ് ഇത്തവണ മേള നടന്നത്.
തുലാവര്‍ഷവും കൈവിട്ടതോടെ അതിരൂക്ഷമായ ജലക്ഷാമം അനുഭവപെട്ടതിനാലാണ് വെള്ളത്തിന് വില നല്‍കേണ്ടി വന്നത്.ഇന്നലെ വരെ3,50,000ലിറ്റര്‍ വെള്ളമാണ്‌വാങ്ങിച്ചത്.
ഏറ്റവും കൂടുതല്‍ വെള്ളം ഉപയോഗിച്ചത് ഭക്ഷണ ശാലയിലേക്കാണ്. മുന്‍കൂര്‍ പണം അടച്ചാണ് വെള്ളം വാങ്ങിയത്.5000ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്കര്‍ലോറി വേദികളില്‍ എത്തിക്കാന്‍ 1750രൂപ വാടകയും നല്‍കേണ്ടി വന്നിട്ടുണ്ട്.
ജല അതോറിറ്റിയുടെ ഷൊര്‍ണൂര്‍ പ്ലാന്റില്‍ നിന്നാണ് മേളക്ക് വെള്ളം വാങ്ങിയത്.മേള നടക്കുന്ന അഞ്ചു സ്‌കൂളുകളിലെ കിണറുകളിലെ വെള്ളം ജലനിരപ്പ് താഴ്ന്നതാണ് ജലഅതോറിറ്റിയില്‍ നിന്നും വെള്ളംവാങ്ങേണ്ടി വന്നത്.
ഒരുകാലത്തു് നിറഞ്ഞൊഴുകിയ നിള ഇപ്പോള്‍ വരണ്ടുണങ്ങി നാശത്തിന്റെ വക്കിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."