നോട്ട് പിന്‍വലിക്കല്‍ മോദിയുടേത് സാഹസം നിറഞ്ഞ ചൂതാട്ടം: ചൈന
ബെയ്ജിങ്: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നടപടി ധീരമെങ്കിലും അത് ചൂതാട്ടത്തിന് സമാനമാണെന്ന് ചൈന. നോട്ട് പിന്‍വലിച്ചത് വിജയിച്ചാലും ഇല്ലെങ്കിലും ഇതില്‍ നിന്നുള്ള പാഠം ഉള്‍കൊള്ളുന്നതോടൊപ്പം അഴിമതി തടയുന്ന കാര്യത്തില്‍ മോദിയുടെ നടപടി എത്രമാത്രം ഫലപ്രദമാണെന്ന കാര്യത്തില്‍ ചൈനക്ക് ഒട്ടേറെ പഠിക്കാനുണ്ടെന്നും ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ന്യൂസ് എഡിറ്റോറിയല്‍ പറയുന്നു.
രാജ്യത്തെ 50, 100 യുവാന്‍ കറന്‍സികള്‍ അസാധുവാക്കിയാല്‍ അത് ഏത് രീതിയിലായിരിക്കും ചൈനയില്‍ പ്രതിഫലിക്കുകയെന്ന് ചിന്തിക്കാന്‍ പോലും കഴിയില്ല. 100 യുവാന്‍ ചൈനയുടെ ഏറ്റവും മൂല്യമുള്ള കറന്‍സിയാണ്. പണത്തിന്റെ പരിഷ്‌കരണ നടപടിയിലൂടെ മോദി ചെയ്തത് ചൂതാട്ടം മാത്രമാണ്. ഗ്ലോബല്‍ ന്യൂസിന്റെ എഡിറ്റോറിയല്‍ പറയുന്നു.
കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുന്ന വിവരം രഹസ്യമായി സൂക്ഷിച്ചെങ്കിലും കറന്‍സി പരിഷ്‌കരണത്തിലൂടെ മോദി നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. ഇന്ത്യയില്‍ 90 ശതമാനം ക്രയവിക്രയങ്ങളും നടക്കുന്നത് പണത്തിന്റെ അടിസ്ഥാനത്തിലാണ്. കറന്‍സി അസാധുവാക്കിയതോടെ രാജ്യത്തെ 85 ശതമാനം ജനങ്ങളുടേയും ദൈനംദിന ജീവിതത്തേയാണ് അത് സാരമായി ബാധിച്ചത്.
സര്‍ക്കാര്‍ നടപടി സംഘടിതമായ കൊള്ളയാണെന്ന മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജ്യസഭയില്‍ ആരോപിച്ചതും ചൈനീസ് പത്രം എടുത്തുപറയുന്നു.
സാമ്പത്തിക രംഗത്ത് അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാന്‍ മോദിയുടെ പരിഷ്‌കരണം വഴി കഴിയുമെങ്കിലും കറന്‍സി പിന്‍വലിച്ചതിനെതുടര്‍ന്നുള്ള സാമൂഹിക-രാഷ്ട്രീയ പ്രതിസന്ധി ആഴത്തിലുള്ളതാണെന്നും എഡിറ്റോറിയലില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."