മെട്രോ മുഹമ്മദ് ഹാജിയുടെ മാതാവ് സൈനബ ഹജ്ജുമ്മ അന്തരിച്ചു
കാഞ്ഞങ്ങാട്: സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റും സംസ്ഥാന മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതിയംഗവും, സുപ്രഭാതം ഡയറക്ടറും, കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡന്റുമായ മെട്രോ മുഹമ്മദ് ഹാജിയുടെ മാതാവ് മുനിയംകോട് സൈനബ ഹജ്ജുമ്മ(93) അന്തരിച്ചു. പരേതനായ വളപ്പില്‍ കുഞ്ഞാമുവിന്റെ ഭാര്യയാണ്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍,സ്വാദിഖലി ശിഹാബ് തങ്ങള്‍,അബ്ബാസലി ശിഹാബ് തങ്ങള്‍,മുനവ്വറലി ശിഹാബ് തങ്ങള്‍,ബഷീറലി ശിഹാബ് തങ്ങള്‍,റഷീദലി ശിഹാബ് തങ്ങള്‍,മുഈനലി ശിഹാബ് തങ്ങള്‍, പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍,അഹമ്മദ്,പി.കെ.കുഞ്ഞാലിക്കുട്ടി,രമേശ് ചെന്നിത്തല തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.
സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹമ്മദ് അല്‍ അസ്ഹരി,ജനറല്‍ സെക്രട്ടറി യു.എം.അബ്ദുല്‍ റഹിമാന്‍ മൗലവി,എം.എ.ഖാസിം മുസ്‌ലിയാര്‍, സയ്യിദ് കെ.എസ്.അലി തങ്ങള്‍ കുമ്പോല്‍,സയ്യിദ് ടി.കെ.പൂക്കോയ തങ്ങള്‍ ചന്തേര,സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, ഇ.പി ഹംസത്ത് സഹദി, അബൂബക്കര്‍ സാലൂദ് നിസാമി, താജുദ്ധീന്‍ ദാരിമി പടന്ന,ഹാരിസ് ദാരിമി ബെദിര,ടി.പി.അലി ഫൈസി,ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍,ഡി.സി.സി ജില്ലാ പ്രസിഡന്റ് സി.കെ.ശ്രീധരന്‍ തുടങ്ങിയവരുള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പരേതയുടെ വസതിയിലെത്തി.
കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കും,മൃതദേഹം ഇന്ന് രാത്രി 9 ന് നോര്‍ത്ത് ചിത്താരി ഖിളര്‍ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും.
മുനിയംകോട് അബ്ദുല്ല ഹാജി,ആയിഷ എന്നിവരാണ് പരേതയുടെ മറ്റു മക്കള്‍. മരുമക്കള്‍; ആമിന,സുഹറ, പരേതനായ ബി.അബ്ദുല്ല ഹാജി. സഹോദരങ്ങള്‍; ഖദീജ, പരേതരായ മുട്ടുന്തല കുഞ്ഞാമു,മുനിയംകോട് അബ്ദുള്‍ ഖാദര്‍ ഹാജി,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."