ഫൈസല്‍ വധം: കേന്ദ്ര ഇടപെടല്‍ അനുവദിക്കരുതെന്ന് എസ്. കെ.എസ്. എസ.് എഫ്
കോഴിക്കോട്: മലപ്പുറം കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റെ ഘാതകരെ പിടികൂടാനുള്ള നീക്കം കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടലിലൂടെ വഴി തെറ്റിക്കാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് അനുവദിച്ച് കൊടുക്കരുതെന്ന് എസ്.കെ.എസ്.എസ് .എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഗൂഢാലോചന നടത്തിയവര്‍ ഉള്‍പ്പെടെ യഥാര്‍ഥ പ്രതികളെ പിടികൂടാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടത്.
വര്‍ഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ ലാഭത്തിനും ദുരുപയോഗം ചെയ്യാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കാന്‍ സമാധാന കാംക്ഷികളായ എല്ലാ വിഭാഗം ജനങ്ങളും തയാറാവണം. മത സ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമായിട്ട് പോലും മുസ്ലിം സമുദായം നിയമ വ്യവസ്ഥിതിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന മാതൃക സര്‍ക്കാര്‍ മുഖവിലക്ക് എടുക്കേണ്ടതുണ്ട്.
അന്വേഷണത്തിന്റെ ദിശ തെറ്റിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ ബഹുജന പ്രക്ഷോഭങ്ങളുമായി സംഘടന രംഗത്ത് വരുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ഹബീബ് ഫൈസി കോട്ടോപാടം, ഇബ്രാഹീം ഫൈസി ജെഡിയാര്‍, കെ മമ്മുട്ടി നിസാമി തരുവണ, വി.കെ ഹാറൂന്‍ റശീദ് മലപ്പുറം, സയ്യിദ് അബ്ദുല്ല തങ്ങള്‍ ആലപ്പുഴ, ബശീര്‍ ഫൈസി ദേശമംഗലം, സുഹൈബ് നിസാമി നീലഗിരി, ടി.പി സുബൈര്‍ മാസ്റ്റര്‍, ഡോ ജാബിര്‍ ഹുദവി, ആര്.എം സുബുലുസ്സലാം വടകര, ആശിഖ് കുഴിപ്പുറം, ഇസ്ഹാഖ് ഫൈസി ദ.കന്നഡ, ആരിഫ് ഫൈസി കൊടക് എന്നിവര്‍ സംബന്ധിച്ചു. ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."