മാളുവിനും മക്കള്‍ക്കും വീടെന്ന സ്വപ്നം പൂവണിയുന്നു; കൈകോര്‍ത്ത് വിദ്യാര്‍ഥികള്‍
മുക്കം: മണാശ്ശേരി പന്നൂളി കോളനിയില്‍ ദുരിതത്തില്‍ കഴിയുന്ന കുടുംബത്തിന് വീടൊരുക്കാന്‍ കൈകോര്‍ത്ത് വിദ്യാര്‍ഥികള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മരണപ്പെട്ട് വിധവയായി കഴിയുന്ന മാളുവിനും ഇവരുടെ രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിനാണ് വീടെന്ന സ്വപ്നം പൂവണിയുന്നത്.
മണാശ്ശേരി എം.എ.എം.ഒ കോളജിലെ എന്‍.എസ്.എസ് യൂനിറ്റിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. കാലങ്ങളായി മാളുവും മക്കളും സുരക്ഷിതമല്ലാത്ത ഷെഡ്ഡിലാണ് താമസം. കൂലിവേല ചെയ്ത് കുടുംബം പോറ്റുന്ന മാളുവിന് സ്വന്തമായി വീടെന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല. ഷീറ്റുകള്‍ വലിച്ചു കെട്ടിയ ഷെഡ് കാറ്റിലോ മഴയിലോ ഏതു നിമിഷവും തകര്‍ന്നടിയാവുന്ന നിലയിലാണ്. പത്താം തരത്തില്‍ പഠിക്കുന്ന മകളും നാലാം ക്ലാസില്‍ പഠിക്കുന്ന മകനുമാണ് മാളുവിന്. ഏകദേശം നാല് ലക്ഷം ചെലവ് പ്രതീക്ഷിക്കുന്ന വീട് നിര്‍മാണത്തിന് എന്‍.എസ്.എസ് യൂനിറ്റിലെ 200 ഓളം വളണ്ടിയര്‍മാര്‍ പണം സ്വരൂപിക്കാനും നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായും കര്‍മ്മനിരതരായി രംഗത്തിറങ്ങുമെന്ന് യൂനിറ്റ് ഭാരവാഹികളായ ഡോ.ടി.സി സൈമണ്‍, എ. ലുക്മാന്‍ പി.സി മുഹമ്മദ് അനീസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
2017 മാര്‍ച്ച് അവസാനിക്കുന്നതിന് മുന്‍പ് തന്നെ വീട് പണി പൂര്‍ത്തിയാക്കാനാണ് നീക്കം. വീട് നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നതിനായി ജോര്‍ജ് എം തോമസ് എം.എല്‍.എ, മുക്കം നഗരസഭാ ചെയര്‍മാന്‍ കുഞ്ഞന്‍ മാസ്റ്റര്‍, കോളജ് അധികൃതര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ രക്ഷാധികാരികളായി ജനകീയ കമ്മിറ്റിയും രൂപവല്‍കരിച്ചിട്ടുണ്ട്.നേരത്തേ കോളജ് എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ ആറ് വീടുകള്‍ ഇത്തരത്തില്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്.
പൊതു ജനങ്ങളില്‍ നിന്നും സഹായം ലഭ്യമാക്കുന്നതിനായി മണാശ്ശേരിയുള്ള ആന്ധ്ര ബാങ്ക് ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അഇ.ചഛ: 210110100035164.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."