HOME
DETAILS
MAL
പട്ടികവര്‍ഗ ക്ഷേമ സമിതി ജില്ല സന്ദര്‍ശിക്കുന്നു
backup
November 28 2016 | 00:11 AM
കല്‍പ്പറ്റ: പട്ടികജാതി പട്ടികവര്‍ഗ ക്ഷേമസമിതിയംഗങ്ങള് ജില്ല സന്ദര്‍ശിക്കുന്നു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നാളെ രാവിലെ 10.30ന് ക്ഷേമസമിതിയംഗങ്ങള് യോഗം ചേരും. സമിതിക്ക് ലഭിച്ചിട്ടുള്ള പരാതികളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തും. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരില്‍ നിന്നും അവരുടെ സംഘടനാ പ്രതിനിധികളില്‍ നിന്നും പുതിയ പരാതികളും സമിതി അന്ന് സ്വീകരിക്കും. തുടര്‍ന്ന് സമിതിയംഗങ്ങള്‍ ജില്ലയിലെ ആദിവാസി കോളനികള്‍ സന്ദര്‍ശിക്കും. ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരായി വിവരങ്ങള്‍ സമിതി മുമ്പാകെ ഹാജരാക്കണം. വകുപ്പ് തലത്തിലുള്ള നടപടി റിപ്പോര്‍ട്ടുകള്‍ മുന്‍കൂട്ടി സര്‍ക്കാരിന് ലഭ്യമാക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."