സീബ്രാലൈനുകള്‍ മായുന്നു; സുരക്ഷയും
മങ്കട: പൊതു നിരത്തുകളില്‍ സീബ്രാ ലൈനുകള്‍ മാഞ്ഞുപോകുന്നതു യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും വെല്ലുവിളിയാകുന്നു. ദേശീയ, സംസ്ഥാനപാതകളിലെയും ജങ്ഷനുകളിലും വിവിധ സ്റ്റോപ്പുകളിലും സ്കൂളുകളടക്കമുള്ള പ്രധാന കേന്ദ്രങ്ങളോട് അനുബന്ധമായും സീബ്രാ ലൈനുകള്‍ മാഞ്ഞുപോയിട്ടുണ്ട്.
കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ തിരക്കേറിയ കൂട്ടിലങ്ങാടി ടൗണിലടക്കം വിവിധ ജങ്ഷനുകളിലെ മാഞ്ഞുപോയ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടന്നതു കാല്‍നടയാത്രക്കാര്‍ക്കു പ്രയാസമാകുന്നു. സ,ീബ്രാലൈനുകള് മാഞ്ഞതിനാല്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പെടാത്തതു വിദ്യാര്‍ഥികളും വൃദ്ധരുമടക്കമുള്ളവര്ക്കു പ്രയാസമാകുകയാണ്.
സീബ്രാലൈനുകള്‍ ദേശീയപാതയില്‍ സ്ഥാപിക്കുന്നിനു ദേശീയപാത അതോറിറ്റിക്കാണ് ചുമതല. സംസ്ഥാനപാതകളുടെ ഉത്തരവാദിത്തം കമ്പനി കണ്‍സല്‍ട്ടന്‍സിക്കു പുറമേ പൊതുമരാമത്തു വകുപ്പോ ആര്.ബി.ഡി.സിയോ ചുമതല വഹിക്കാറുണ്ട്. പത്തും പതിനഞ്ചും വര്‍ഷത്തേക്കാണ് വന്‍കിട കമ്പനികള്‍ കണ്‍സള്‍ട്ടി ഏല്ക്കുക. ഗുണമേന്മ കുറഞ്ഞ മിശ്രിതങ്ങളുപയോഗിക്കുന്നതിനാല് ശക്തിയായ ചൂടേല്‍ക്കുന്നതും മറ്റുമാണ് സീബ്രാലൈനുകള്‍ മാഞ്ഞുപോകാന്‍ ഇടയാക്കുന്നതെന്നാണ് സൂചന. സ്കൂള്‍ സോണുകള്‍, ആരാധനാലയങ്ങള്‍, മത പഠന കേന്ദ്രങ്ങള്‍ എന്നിവയ്ക്കു സമീപവും പ്രധാന ജങ്ഷനുകളോടു ചേര്‍ന്നും സീബ്രാലൈനുകള്‍ അടിയന്തിരമായി പുനഃസ്ഥാപിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."