HOME
DETAILS
MAL
ചേരിയിലെ കള്ളുഷാപ്പിനെതിരേയുള്ള സമരം എം.എല്‍.എ സന്ദര്‍ശിച്ചു
backup
November 28 2016 | 00:11 AM
കരുവാരകുണ്ട്: ചേരിയിലെ കള്ളുഷാപ്പിനെതിരേയുള്ള സമരത്തിന് പിന്തുണ നല്കി അഡ്വ.എം. ഉമ്മര്‍ എം.എല്‍.എയെത്തി. ഓരോ സംഘടനകളും പങ്കെടുക്കുന്ന സമരത്തില്‍ കഴിഞ്ഞ ദിവസം കക്കറയിലെ മഴവില്‍ കൂട്ടായ്മയും സ്വതന്ത്ര തൊഴിലാളി യൂനിയന്‍ പഞ്ചായത്ത് കമ്മിറ്റിയും ചേര്‍ന്നാണ് നടത്തിയത്.
നാല്പതാം ദിവസത്തിലേക്ക് പ്രവേശിക്കുന്ന സമരം സര്‍വകക്ഷി ഏറ്റെടുത്തതോടെയാണ് ബഹുജന പങ്കാളിത്തമുണ്ടായത്.
സമര സമിതിയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തി നിവേദന സമര്‍പ്പണവും നടക്കുന്നുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ് മാസ്റ്റര്‍, എ.പ്രഭാകരന്, ഹംസ ഹാജി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."