ഖദീജയുടെയും മക്കളുടെയും തിരോധാനത്തിന് രണ്ടണ്ടര വര്‍ഷം: എങ്ങുമെത്താതെ പൊലിസ് അന്വേഷണം
പെരിന്തല്‍മണ്ണ: തിരൂര്‍ വൈലത്തൂര്‍ ഓമച്ചപ്പുഴ തറമ്മല്‍ പരരേതനായ സൈനുദ്ദീന്റെ ഭാര്യയും പെരിന്തല്‍മണ്ണ കുന്നപ്പള്ളി മാറുകര മമ്മദിന്റെ മകളുമായ ഖദീജയുടെയും ഇരട്ട മക്കളുടെയും തിരോധാനത്തിനു രണ്ടണ്ടര വര്‍ഷം പിന്നിട്ടു. 2014 ഏപ്രില്‍ അവസാനം മുതലാണ് ഓമച്ചപ്പുഴയിലെ ഭര്‍തൃവീട്ടില്‍നിന്നു ഖദീജ (45) യെയും മക്കളായ ഷിഹബുദ്ദീന്‍ (12), സജ്‌ന (12) എന്നിവരെയും കാണാതായത്.
സൈനുദ്ദീന്റെ സഹോദരന്‍ തൊട്ടടുത്ത മാസം താനൂര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇതുവരെ കേസില്‍ പുരോഗതിയുണ്ടണ്ടാക്കാന്‍ പൊലിസിനായിട്ടില്ല. ഇവരുടെ തിരോധാനത്തിനു രണ്ടണ്ടു വര്‍ഷം മുന്‍പു മരണപ്പെട്ട സൈനുദ്ദീന്റെ രണ്ടണ്ടാമത്തെ ഭാര്യയാണ് ഖദീജ. ആദ്യ ഭാര്യയില്‍നിന്ന് അകന്നുകഴിയുന്നതിനിടെ 16 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. സൈനുദ്ദീന്റെ കുടുംബത്തിന്റെ സമ്മതത്തോടുകൂടിയായിരുന്നില്ല ഇത്.
അതിനാല്‍ വിവാഹാനന്തരം ഇവരുമായി കുടുംബാഗംങ്ങള്‍ ബന്ധം പുലര്‍ത്തിയിരുന്നില്ല. സഹോദരങ്ങളില്‍ ഒരാളൊഴിച്ചു ബാക്കിയുള്ളവര്‍ ഖദീജയോടും കുട്ടികളോടും ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറിയിരുന്നതെന്നു ഖദീജ കുന്നപ്പള്ളിയിലെ വീട്ടിലെത്തിയിരുന്ന ദിവസങ്ങളില്‍ പറഞ്ഞിരുന്നതായി ഖദീജയുടെ ബന്ധുക്കള്‍ പറയുന്നു. ഇതിനിടയിലാണ് മൂവരെയും കാണാതായത്.
കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എം.എല്‍.എമാര്‍, ജില്ലാ പൊലിസ് മേധാവി എന്നിര്‍ക്കെല്ലാം പരാതി നല്‍കിയിരുന്നു. അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ഖദീജയുടെ ജന്മനാടായ കുന്നപ്പള്ളിയിലെ പൊതുജനങ്ങള്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്.
വാര്‍ഡ് കൗണ്‍സിലര്‍ പത്തത്ത് ആരിഫ് കണ്‍വീനറും വി.കെ ഉമ്മര്‍ഫാറൂഖ് മാസ്റ്റര്‍ ചെയര്‍മാനുമായാണ് കമ്മിറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."