ആമില മീലാദ് റാലി നാളെ മഞ്ചേരിയില്‍; ഒരുക്കങ്ങള്‍ സജീവം
മലപ്പുറം: സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള സന്നദ്ധസേവന സംഘമായ ആമില അംഗങ്ങള്‍ നാളെ മഞ്ചേരിയില്‍ നടത്തുന്ന മീലാദ് സന്ദേശ വിളംബര റാലിയുടെ ഒരുക്കങ്ങള്‍ സജീവമായി. 'ഹുബ്ബുര്‍റസൂല്‍, ഹുബ്ബുല്‍ വത്വന്‍' എന്ന സന്ദേശവുമായി വൈകിട്ട് നാലിനു കച്ചേരിപ്പടി ഐ.ജി.ബി.ടി പരിസരത്തുനിന്നു റാലി ആരംഭിക്കും.
കച്ചേരിപ്പടി ആശുപത്രിപ്പടിവഴി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തു സമാപിക്കും. അഞ്ചിനു മൗലിദ് പാരായണം നടക്കും. മഗ്‌രിബ് നിസ്‌കാര ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ സംസാരിക്കും. കൊയ്യോട് ഉമര്‍ മുസ്്‌ലിയാര്‍ പ്രമേയ പ്രഭാഷണം നിര്‍വഹിക്കും. 16 മണ്ഡലങ്ങളില്‍നിന്നുള്ള 500 വീതം ആമില അംഗങ്ങള്‍ മണ്ഡലത്തിന്റെ പ്രത്യേക ബാനറിനു പിന്നില്‍ അണിനിരന്ന് മൗലിദ് ബൈത്തുകളും സ്വലാത്തും ചൊല്ലിക്കൊണ്ടാണ് റാലി നടത്തുക. ഏറ്റവും മുന്നില്‍ മഞ്ചേരി മണ്ഡലത്തിന്റേയും പിന്നില്‍ മലപ്പുറം മണ്ഡലത്തിന്റേയും ആമിലകള്‍ അണിനിരക്കും. ആമില അംഗങ്ങളല്ലാത്തവര്‍ക്കു റാലിയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കില്ല.
പഞ്ചായത്തുതലത്തില്‍ നടന്ന തന്‍ശീത്വ് സംഗമങ്ങളിലൂടെയും മണ്ഡലംതല തംഹീദ് ശില്‍പശാലകളിലൂടെയും പരിശീലനം നല്‍കപ്പെട്ട ജില്ലയിലെ എണ്ണായിരം ആമില അംഗങ്ങളുടെ പ്രഥമ സംഗമംകൂടിയാണ് മീലാദ് വിളംബരറാലി. റാലിയുടെ മുന്നോടിയായി വൈകിട്ട് മൂന്നിനു മഞ്ചേരി സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സിയാറത്ത് നടക്കും.
സംഘാടക സമിതി യോഗത്തില്‍ ഹസന്‍സഖാഫി പൂക്കോട്ടൂര്‍ അധ്യക്ഷനായി. കെ.എ റഹ്മാന്‍ഫൈസി, അബ്ദുസമദ് പൂക്കോട്ടൂര്‍, ഷാഹുല്‍ഹമീദ് മേല്‍മുറി, സലീം എടക്കര, ലത്തീഫ് ഫൈസി, സമദ് മുസ്്‌ലിയാര്‍, മുജീബ് ദാരിമി, സിദ്ദീഖ് ദാരിമി, ജലീല്‍ പട്ടര്‍കുളം, ജലീല്‍ ഫൈസി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."