നോട്ട് നിരോധനം: ആവശ്യമെങ്കില്‍ മോദി സംസാരിക്കുമെന്ന് രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ രാജ്യത്താകമാനം പ്രതിഷേധം നടക്കുന്നതിനിടെ പാര്‍ലമെന്റിലും ബഹളം. ആവശ്യമാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ സംസാരിക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ പറഞ്ഞു.
മോദിയാണ് രാജ്യത്തെ ബന്ദിലേക്ക് പ്രേരിപ്പിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്ത് പ്രതിഷേധ ദിനം ആചരിക്കുമ്പോള്‍ ഇടതുപാര്‍ട്ടികള്‍ ഹര്‍ത്താല്‍ നടത്തുകയാണ്.
തങ്ങള്‍ ബന്ദിനെ അനുകൂലിക്കുന്നില്ലെങ്കിലും പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ്, മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ മായാവതിയുടെ ബി.എസ്.പിയും ബന്ദിനെ അനുകൂലിച്ചില്ല. എന്നാല്‍ നോട്ട് നിരോധനത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ പത്തുമാസങ്ങളിലെ ബി.ജെ.പിയുടെ ബാങ്ക് അക്കൗണ്ടുകളില്‍ എങ്ങനെ പണമെത്തിയെന്ന് വ്യക്തമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നോട്ട് നിരോധനത്തില്‍ സര്‍ക്കാരിനെ അനുകൂലിക്കുന്നുണ്ട്. പ്രതിഷേധമൊന്നും നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അഴിമതിയെയും കള്ളപ്പണത്തെയും പുറത്തുകൊണ്ടുവരാന്‍ നടപടി സഹായിക്കുമെന്നാണ് നിതീഷ് പറയുന്നത്. ഈ നിലപാടില്‍ നിതീഷിന് നന്ദി അറിയിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."