സമസ്ത ശരീഅത്ത് റാലി: ഊര്‍ജിത പ്രചാരണം നടത്തും
കണ്ണൂര്‍: സമസ്ത കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ രണ്ടിനു കണ്ണൂരില്‍ സംഘടിപ്പിക്കുന്ന ശരീഅത്ത് സംരക്ഷണ റാലി വന്‍ വിജയമാക്കുന്നതിന്റെ മുന്നോടിയായി ജില്ലയില്‍ 12 മണ്ഡലങ്ങളിലും ശരീഅത്ത് സമ്മേളനങ്ങള്‍, ഏരിയാതല പ്രഭാഷണം, ഉല്‍ബോധനം എന്നിവ നടത്താന്‍ എസ്.വൈ.എസ് ജില്ലാ കൗണ്‍സില്‍ സംഗമം തീരുമാനിച്ചു. ഡിസംബര്‍ ഒന്നിനു ജില്ലയിലെ 40 ഏരിയയിലും വാഹനജാഥ നടത്തുവാനും തീരുമാനിച്ചു. കണ്ണൂര്‍ അരക്കട്ടപ്പള്ളി മദ്‌റസയില്‍ നടന്ന കൗണ്‍സില്‍ സംഗമം സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസലിയാര്‍ ഉദ്ഘാടനം ചെയ്തു. അഹ്മദ് തേര്‍ളായി അധ്യക്ഷനായി. വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് സയ്യിദ് കുഞ്ഞി സീതി തങ്ങള്‍, പി.പി മുഹമ്മദ് കുഞ്ഞി, പാലത്തായി മൊയ്തു ഹാജി, ഉമര്‍ നദ്‌വി തോട്ടിക്കല്‍, ശൗഖത്തലി മട്ടന്നൂര്‍, ഉസ്മാന്‍ ഹാജി വേങ്ങാട്, ശരീഫ് ബാഖവി വേശാല, സുബൈര്‍ ബാഖവി ഇരിക്കൂര്‍, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസി, എം.വി നജീബ്, റസാഖ് പാനൂര്‍ പ്രസംഗിച്ചു. വൈകുന്നേരം നടന്ന മജ്‌ലിസുന്നുറിനു സയ്യിദ് സഫ്‌വാന്‍ തങ്ങള്‍ നേതൃത്വം നല്‍കി. മലയമ്മ അബൂബക്കര്‍ ബാഖവി, ആസിഫ് ദാരിമി പുളിക്കറ, ഇബ്രാഹിം ബാഖവി പൊന്ന്യം, സലീം ഫൈസി ഇര്‍ഫാനി, എ.കെ അബ്ദുല്‍ ബാഖി, സത്താര്‍ വളക്കൈ, ഇബ്രാഹിം എടവച്ചാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."