മണ്ണിടിച്ചിലില്‍ അങ്കണവാടിയുടെ സംരക്ഷണ മതില്‍ തകര്‍ന്നു; കെട്ടിടത്തിന് വിള്ളല്‍
കാളികാവ്: അടയ്ക്കാക്കുണ്ടിലുണ്ടായ മണ്ണിടിച്ചിലില്‍ ഹൈസ്‌കൂള്‍കുന്നു കോളനിയിലെ അങ്കണവാടിയുടെ സംരക്ഷണമതില്‍ തകര്‍ന്നു. കെട്ടിടത്തിനു വിള്ളലും സംഭവിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി കനത്തമഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണു സംരക്ഷണമതില്‍ തകര്‍ന്നത്. കെട്ടിടത്തിനു വിള്ളലും സംഭവിച്ചിട്ടുണ്ട്.
നബാഡ് പദ്ധയില്‍ നിന്ന് എട്ട് ലക്ഷം രൂപ വകയിരുത്തിയാണ് അങ്കണവാടി കെട്ടിടവും സംരക്ഷണമതിലും നിര്‍മിച്ചിട്ടുള്ളത്. ഏപ്രില്‍ അവസാന വാരമാണു കെട്ടിടം നിര്‍മാണ പൂര്‍ത്തിയായത്. പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താന്‍ സാധിച്ചിട്ടില്ല.
അങ്കണവാടി പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതിനാല്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടി കഴിഞ്ഞ മാസം 30 നാണു പുതിയ കെട്ടിടത്തിലേക്കു മാറ്റിയത്. കോളനിയിലെ 16 കുട്ടികളാണ് അങ്കണവാടിയെ ആശ്രയിക്കുന്നത്. രണ്ട് ദിവസം മുമ്പത്തെ കനത്ത മഴയില്‍ അടയ്ക്കാക്കുണ്ട് പട്ടാണിതരിശിലെ ശങ്കരന്‍ മാതിയുടെ വീടിന്റെ സംരക്ഷണഭിത്തിയും തകര്‍ന്നിരുന്നു.
എട്ടുമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു നാലു മീറ്റര്‍ മാത്രമാണു സംരക്ഷ ഭിത്തി നിര്‍മിച്ചതെന്നും ആവശ്യത്തിനു കമ്പിയും സിമന്റും ഉപയോഗിക്കാതെയാണു സംരക്ഷണഭിത്തിക്ക് ബെല്‍റ്റുകള്‍ വാര്‍ത്തിട്ടുള്ളതെന്നും ഇതാണു മതില്‍ തകരാറിനിടയാക്കിയതെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."