മേളയിലെ താരങ്ങള്‍ ഇവര്‍...
ചേര്‍ത്തല: റവന്യൂ ജില്ലാ കായികമേളയിലെ മിന്നും താരങ്ങളായി സഫീറും,ഹരിതയും, ആദിത്യയും,ചന്ദ്രലേഖയും സജിതും എബിന്‍ ബിജുവും ലാവണ്യയും.ആലപ്പുഴ എസ്.ഡി.വി.എച്ച്.എസ്.എസിലെ എസ്. സഫീര്‍ സീനിയര്‍ ആണ്‍കുട്ടികളുടെ
വിഭാഗത്തിലെ തിളക്കമായി . ഷോട്ട്പുട്ട്, ജാവലിന് ത്രോ എന്നിവയില്‍ ഒന്നാംസ്ഥാനവും, ഡിസ്‌കസ് ത്രോയില്‍ രണ്ടാം സ്ഥാനവുമായിരുന്ന സഫീറിന്റെ നേട്ടം.പെണ്‍കുട്ടികളുടെ വിഭാഗത്തില് ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ എസ്.ഹരിതയും, യു. ആദിത്യയും മികവില്‍ ഒപ്പമെത്തി.
ഹരിത 5000, 3000, 1500 മീറ്റര്‍ ഓട്ടത്തില് ഒന്നാമതെത്തിയപ്പോള്‍. ആദിത്യ 400, 200 മീറ്റര്‍ ഓട്ടത്തിലും, 400 മീറ്റര് ഹര്ഡില്‌സിലും ജേതാവായി. സബ് ജൂനിയര്‍ ആണ്കുട്ടികളുടെ വിഭാഗത്തില് പുന്നപ്ര സെന്റ് ജോസഫ് എച്ച്.എസിലെ എബിന്‍ ബിജുവും പെണ്‍കുട്ടികളുടെ വിഭാഗത്തില് മുഹമ്മ എ.ബി.വി.എച്ച്.എസ്.എസിലെ ആര്‍. ലാവണ്യയും താരങ്ങളായി. ലോംഗ് ജംപ്, 100,200 മീറ്റര്‍ ഓട്ടം എന്നിവയില് എബിന് ഒന്നാം സ്ഥാനം നേടിയപ്പോള്‍ ലാവണ്യയുടെ മികവ് 600, 400, 200 മീറ്റര് ഓട്ടത്തിലായിരുന്നു.
ജുനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലോംഗ് ജബ്ബ്, ട്രിപ്പിള്‍ ജമ്പ്,ഹൈജമ്പ് എന്നിവയില്‍ മികവുമായി ഭരണിക്കാവ് പോപ്പ് പയസ് ഹയര്‍സെക്കന്‍ഡിറി സ്‌കൂളിലെ സജിത് മുന്നിലെത്തി.പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊപ്പാറ പുതിയവിള ഹൈസ്‌കൂളിലെ ചന്ദ്രലേഖയാണ് മിന്നിയത്. ഹൈജംമ്പ്, ലോംഗ് ജമ്പ്, ട്രിപ്പിള്‍ ജമ്പ് എന്നിവയിലായിരുന്നു ചന്ദ്രലേഖയുടെ മികവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."