HOME
DETAILS
MAL
കന്നി മത്സരത്തില്‍ത്തന്നെ അങ്കം ജയിച്ച് അതുല്യ
backup
November 28 2016 | 20:11 PM
ചേര്‍ത്തല :ആദ്യമത്സരത്തില്‍തന്നെ അതുല്യയ്ക്ക് അതുല്യമായ വിജയം.
ജില്ലാ കായികമേളയില്‍ ജൂണിയര്‍ പെണ്‍ക്കുട്ടികളുടെ പോള്‍വാട്ടില്‍ ആദ്യത്തെ മത്സരത്തില്‍തന്നെ അതുല്യ ഒന്നാമതെത്തി. ചേര്‍ത്തല ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ 9 -ാം ക്ലാസ് വിദ്യാര്‍ദ്ധിയായ അതുല്യ.എസ് സ്പ്രിന്റിനങ്ങളിലാണ് മത്സരിച്ചിരുന്നത്.
പരിശീലനത്തിനിടയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന പരിക്കുകാരണം പോള്‍വാട്ടിലേയ്ക്ക് തിരിയുകയായിരുന്നു.തുടര്‍ച്ചയായ രണ്ടരമാസത്തെ പരിശീലനം കൊണ്ടാണ് ഈ കൊച്ചുമിടുക്കി മിന്നുന്ന വിജയം കൈവരിച്ചത്.കഞ്ഞിക്കുഴി പഞ്ചായത്ത് 7 -ാം വാര്‍ഡില്‍ വടക്കാട്ടുവെളിയില്‍ സന്തോഷ് - ഷൈനി ദമ്പതികളുടെ മകളാണ് അതുല്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."