HOME
DETAILS

വരാന്‍പോവുന്നത് സമാന്തര സാമ്പത്തിക വ്യവസ്ഥകള്‍

  
backup
November 28 2016 | 21:11 PM

%e0%b4%b5%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8b%e0%b4%b5%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0

ഒരു ഡിജിറ്റല്‍ സാമ്പത്തികവ്യവസ്ഥയിലേയ്ക്കാണു നരേന്ദ്രമോദി രാജ്യത്തെ നയിക്കുന്നതെന്ന് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ബോധ്യപ്പെടും. പണമെല്ലാം ബാങ്കിലെത്തിയാല്‍ ഡിജിറ്റലൈസ് ചെയ്യാന്‍ എളുപ്പമാണ്. അതിന്റെ ആദ്യപടിയാണ് കറന്‍സി പിന്‍വലിക്കല്‍.
ഒരു സാമ്പത്തികസംവിധാനത്തില്‍ അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളൊന്നും മാറാതിരിക്കുന്ന അവസ്ഥ സങ്കല്‍പ്പിച്ച് മാതൃകാപരമായ ലോകത്ത് (പെര്‍ഫെക്റ്റ് വേള്‍ഡ്) നടപ്പാക്കാന്‍ കഴിയുന്ന സിദ്ധാന്തങ്ങള്‍ക്കു ലോകത്തൊരിടത്തും പഞ്ഞമില്ല. പല രാജ്യങ്ങളും കറന്‍സി പിന്‍വലിക്കല്‍ നടത്തി പരാജയപ്പെട്ടത് സാമ്പത്തികവ്യവസ്ഥയുടെ സങ്കീര്‍ണതയും പ്രവചനാതീത സ്വഭാവവും മൂലമാണ്.


മാസം 50,000 രൂപ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥന്‍ കൈക്കൂലിയായി ഒരു ലക്ഷം രൂപ ഉണ്ടാക്കുന്നുവെന്നിരിക്കട്ടെ. ഡിജിറ്റല്‍ കറന്‍സിയാക്കി ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്കു മാറ്റാന്‍ അയാള്‍ക്കു കഴിയില്ല. മാറ്റണമെങ്കില്‍ സ്രോതസ്സ് കാണിക്കേണ്ടി വരും. കൈക്കൂലിയുടെ സ്രോതസ്സ് കാണിക്കാനാകില്ലല്ലോ. എന്നുവച്ച് അയാള്‍ കൈക്കൂലി വാങ്ങാതിരിക്കില്ല. പകരം പണം സൂക്ഷിക്കാനും വിനിമയം ചെയ്യാനും വേറൊരു വഴി കണ്ടെത്താന്‍ ശ്രമിക്കും.
ഇവിടെ സ്വാഭാവികമായി ഒരു ചോദ്യമുണ്ടാ കും. നാട്ടില്‍ ഡിജിറ്റല്‍ കറന്‍സിയാണു നടപ്പെങ്കില്‍ എങ്ങനെയാണു കൈക്കൂലി വാങ്ങുക. അയാളുടെ അക്കൗണ്ടിലേക്കു നേരിട്ട് പണം മാറ്റിയാല്‍ അതു കൈക്കൂലിക്കു തെളിവാകും. ഒരാളില്‍നിന്നല്ല, അനവധിപ്പേരില്‍ നിന്നാണ് കൈക്കൂലി വാങ്ങുന്നത്. ചെറിയചെറിയ സംഖ്യകളായിരിക്കും അത്.
ഡിജിറ്റല്‍ കറന്‍സി നിലവില്‍വന്നാലും പത്തുവര്‍ഷത്തേയ്‌ക്കെങ്കിലും കടലാസ് കറന്‍സി ചുരുങ്ങിയ തോതില്‍ പ്രചാരത്തില്‍ ഉണ്ടാവും. കൈക്കൂലിയായി കൊടുക്കുന്നത് കടലാസ് കറന്‍സിയായിരിക്കും. കൈക്കൂലി കൊടുത്തവനോട് തന്റെ അഞ്ഞൂറു രൂപ എങ്ങോട്ടു പോയെന്ന് ആരും ചോദിക്കില്ല. നിരവധിപ്പേരില്‍നിന്ന് എങ്ങോട്ടെന്നില്ലാതെ ഒരു ചെറിയ തുക അപ്രത്യക്ഷമാകുന്നു. മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥന് ഈ സമ്പത്ത് ഒളിപ്പിക്കണം. ഇന്ത്യന്‍ കറന്‍സിയില്‍ താരതമ്യേന വലിയ തുക ആരും സൂക്ഷിക്കില്ല. അപ്പോഴെന്തു ചെയ്യും.

വരാന്‍ സാധ്യതയുള്ള വിനിമയമാര്‍ഗങ്ങള്‍
കള്ളപ്പണം വരുമാനത്തില്‍ കാണിക്കാതെ സൂക്ഷിക്കാന്‍ കറന്‍സിയല്ലാതെ എന്തൊക്കെ വിനിമയ മാര്‍ഗങ്ങളാണു വരാന്‍ സാധ്യതയുള്ളത്.
1. സ്വര്‍ണം:
ഇന്ത്യക്കാരെപ്പോലെ ആഭരണഭ്രമമുള്ളവര്‍ ലോകത്തൊരിടത്തും ഉണ്ടാവില്ല. ഒരു ശരാശരി കുടുംബത്തിന്റെ സമ്പത്തിന്റെ 58 ശതമാനവും ആഭരണമായാണു സൂക്ഷിച്ചുവയ്ക്കുന്നത്. മോദി കറന്‍സി പിന്‍വലിക്കുന്നുവെന്നു പ്രഖ്യാപിച്ച രാത്രിയില്‍ മുംബൈയിലെ ഒരു കടയില്‍ മാത്രം നടന്നത് 250 കിലോയുടെ സ്വര്‍ണക്കച്ചവടമാണ്. സ്ത്രീകളുടെ കഴുത്തിലും കാതിലും അലമാരയിലുമുള്ള ഭീമമായ സ്വര്‍ണത്തിന്റെ നല്ലൊരു ഭാഗം സമാന്തരസാമ്പത്തികമേഖല വിഴുങ്ങും. വലിയ സംഖ്യയിലുള്ള കൈക്കൂലി മുതല്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടംവരെ ഇനി മുതല്‍ സ്വര്‍ണത്തില്‍ നടക്കാനും സാധ്യതയുണ്ട്.
2. ഡോളര്‍:
അടുത്ത നൂറുവര്‍ഷത്തിനുള്ളില്‍പ്പോലും ഡിജിറ്റല്‍ കറന്‍സിയാക്കാന്‍ സാധിക്കാത്ത ആഗോള കറന്‍സികളുണ്ട്. അതില്‍ പ്രമുഖമാണ് അമേരിക്കന്‍ ഡോളര്‍. ലാറ്റിനമേരിക്കയിലെ മയക്കുമരുന്നു കച്ചവടക്കാര്‍, ഏകാധിപതികള്‍, പോര്‍ണോഗ്രഫി വ്യവസായം, ഇന്ത്യന്‍ വ്യവസായികള്‍, സിറിയയിലെ ഭീകരസംഘടനകള്‍ തുടങ്ങി പരമാധികാര സ്വതന്ത്രരാജ്യങ്ങള്‍വരെ പണം സൂക്ഷിച്ചിരിക്കുന്നതും വിനിമയം ചെയ്യുന്നതും ഡോളറിലാണ്. അനവധി രാജ്യങ്ങളുടെ വിദേശ കടം ഡോളറിലാണ്.
ലോകത്തെവിടെയും ഡോളര്‍ ലോക്കല്‍ കറന്‍സിപോലെ ഉപയോഗിക്കാം. എല്ലാ രാജ്യങ്ങളിലുമായി എത്ര ട്രില്ല്യണ്‍ അമേരിക്കന്‍ ഡോളറുണ്ടെന്ന് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിനുപോലും അറിയുമോ എന്നറിയില്ല. എത്ര അച്ചടിച്ചുവിട്ടാലും മൂല്യക്കുറവു സംഭവിക്കാത്ത ഒരേയൊരു കറന്‍സിയാണത്. പണപ്പെരുപ്പമുണ്ടായാല്‍ അതു ലോകം മുഴുവന്‍ വ്യാപിപ്പിച്ചു മറ്റു രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ സ്വാംശീകരിച്ചു സ്വയം സ്ഥിരതയാര്‍ജിക്കുന്ന ആഗോള കറന്‍സി. കള്ളപ്പണം ഇന്ത്യന്‍ രൂപയ്ക്കു പകരമായി, പരസ്യമായ രഹസ്യമായി, വിനിമയം ചെയ്യപ്പെടാന്‍ തുടങ്ങും.
3. ഗള്‍ഫ് കറന്‍സികള്‍:
കേരളത്തില്‍ ഗള്‍ഫ് കറന്‍സി വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഡോളറുമായി പെഗ് ചെയ്യപ്പെട്ട കറന്‍സികള്‍ ആണ് ഭൂരിപക്ഷവും. അതുകൊണ്ട് ഡോളറുമായി സ്ഥിരവിനിമയമൂല്യമായിരിക്കും അവയ്ക്ക്. നമ്മുടെ ദുരന്തം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അനുഗ്രഹമായി തീരാം. പണപ്പെരുപ്പം സംഭവിക്കില്ലെന്ന ധൈര്യത്തോടെ കറന്‍സി അടിച്ചിറക്കാനാകും.
4. നിരോധിക്കപ്പെട്ട കറന്‍സികള്‍:
അദ്ഭുതപ്പെടേണ്ട, നിരോധിക്കപ്പെട്ട അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പരസ്പരധാരണയോടെ വ്യവഹാരം ചെയ്യപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കറന്‍സിയുടെ പ്രത്യേകത അവ കോപ്പി ചെയ്യാന്‍ വളരെ പ്രയാസമാണെന്നതാണ്. സ്വര്‍ണത്തിന്റെ പ്രത്യേകത അതു നിശ്ചിതയളവില്‍ മാത്രമാണു ഭൂമിയില്‍ ലഭ്യമെന്നതാണ്. മൂല്യത്തിന്റെ അടിസ്ഥാനം ഒരു വസ്തു വിരളവും ആകര്‍ഷകവുമാകുന്നുവെന്നതാണ്. നിരോധനത്തോടെ കൂടുതല്‍ വിരളമാവുകയാണല്ലോ പിന്‍വലിക്കപ്പെട്ട 500, 1000 നോട്ടുകള്‍.
5. ബിറ്റ്‌കോയിന്‍:
പരിപൂര്‍ണമായ ഡിജിറ്റല്‍ (വിര്‍ച്വല്‍) കറന്‍സിയാണു ബിറ്റ് കോയിന്‍, അതു അച്ചടിച്ച അവസ്ഥയിലോ നാണയരൂപത്തിലോ എവിടെയുമില്ല. അതു പ്രോഗ്രാംചെയ്യപ്പെട്ട രീതി മൂലം അതിന്റെ 'കള്ളനോട്ട് ' അടിച്ചിറക്കാനുമാകില്ല. ഒരു രാജ്യത്തിന്റെയും പിന്തുണയില്ലാതെ 2009ലാണ് ഈ കറന്‍സി നിലവില്‍വന്നത്. ഓപണ്‍ സോഴ്‌സ് കറന്‍സിയായതുകൊണ്ട് അതിന്റെ ആദ്യത്തെ വിപണനം രണ്ടു പിസക്ക് 10,000 ബി.ടി.സി എന്ന നിരക്കിലായിരുന്നു. പിന്നീടത് പല സന്നദ്ധസംഘടനകളും സംഭാവനയായി സ്വീകരിക്കാന്‍ തുടങ്ങി.
പല രാജ്യങ്ങളും അതുകൊണ്ടുള്ള ക്രയവിക്രയങ്ങള്‍ക്ക് അനുമതി നല്‍കി. അതിന്റെ മൂല്യം വര്‍ധിച്ച് 2013 ല്‍ ഒരു ബിറ്റ്‌കോയിന് 1,216.73 ഡോളര്‍ വരെയായി . ബിറ്റ്‌കോയിന്റെ വലിയൊരു ശതമാനം ക്രയവിക്രയങ്ങളും മുമ്പ് ഉപയോഗിക്കപ്പെട്ടത് ഇന്റര്‍നെറ്റ് അധോലോക നിയമവിരുദ്ധ കൊടുക്കല്‍വാങ്ങലുകള്‍ക്കാണ്. അനവധി കയറ്റിറക്കങ്ങളിലൂടെ ഇപ്പോഴത്തെ നിലവാരം 7,00,750 ഡോളര്‍ ആണ്.
ഒരു പരീക്ഷണമായി ആരംഭിച്ച ബിറ്റ്‌കോയിന്റെ പ്രവര്‍ത്തനം അതീവരസകരമാണ്. പുതിയ ബിറ്റ്‌കോയിന്‍ നാണയങ്ങള്‍ ഇന്റര്‍നെറ്റില്‍ വരുന്നതു വിഷമപ്രശ്‌നങ്ങള്‍ പരിഹരിച്ചാണ്. ഒരു ഭരണകൂടത്തിന്റെയും പിന്തുണയിലല്ല എന്നതും വാങ്ങുന്നയാള്‍ക്കും കൊടുക്കുന്നയാള്‍ക്കും പരിപൂര്‍ണ രഹസ്യസ്വഭാവം വാഗ്ദാനം ചെയ്യുന്നുവെന്നതുമാണ് ഇതിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. ചൈനയില്‍ യുവാന്റെ മൂല്യം കുറച്ചപ്പോള്‍ വ്യവസായികള്‍ വന്‍തോതില്‍ ബിറ്റ് കോയിന്‍ വാങ്ങിക്കൂട്ടി അതില്‍ വിനിമയമാരംഭിച്ചു. ഇതു കാരണം ചൈനീസ് ബാങ്കുകള്‍ തകര്‍ച്ചയുടെ വക്കിലെത്തി.
കഴിഞ്ഞവര്‍ഷം ബിറ്റ് കോയിന്റെ 42 ശതമാനം ഇടപാടും നടന്നതു ചൈനയിലാണ്. ചൈനപോലുള്ള വന്‍ സാമ്പത്തികശക്തിയെ ആടിയുലയിക്കാന്‍ വെറും ആറര ബില്ല്യണ്‍ മാത്രം എണ്ണമുള്ള ഒരു ക്രിപ്‌റ്റോ കറന്‍സിക്കു കഴിഞ്ഞെങ്കില്‍ സമാനമായ വിധി നമ്മളെയും കാത്തിരിക്കുകയാണ്. അതിന്റെ സൂചനകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
ഇന്ത്യയില്‍ കറന്‍സി നിരോധനത്തിനുശേഷം വന്‍ ഡിമാന്റാണ് ബിറ്റ്‌കോയിന്. ഇപ്പോഴത്തെ വിനിമയമനുസരിച്ച് 20 മുതല്‍ 30 ശതമാനംവരെ പ്രീമിയമാണ് ഇന്ത്യന്‍ രൂപ കൊടുത്തു വാങ്ങുമ്പോള്‍ ബിറ്റ് കോയിന്‍ വില്‍പനക്കാര്‍ ഈടാക്കുന്നത്. അടുത്ത വര്‍ഷത്തോടെ 4000 അമേരിക്കന്‍ ഡോളറിനു മുകളില്‍ ഒരു ബിറ്റ് കോയിനു മൂല്യം വര്‍ധിക്കുമെന്നാണു സാമ്പത്തികവിദഗ്ധര്‍ പ്രവചിക്കുന്നത്.
6. സമാന്തര ഡിജിറ്റല്‍ കറന്‍സി:
ഒരു ബാങ്കിന്റെയും പിന്തുണയില്ലാതെ തദ്ദേശീയമായി വികസിപ്പിച്ച മറ്റൊരു സമാന്തര ഡിജിറ്റല്‍ കറന്‍സി പ്രചരിക്കാനും സാധ്യതയുണ്ട്. ബിറ്റ്‌കോയിന്‍ ഉണ്ടാക്കിയതുപോലെ വളരെ സങ്കീര്‍ണമായ അല്‍ഗോരിതം ഉപയോഗിച്ച് ഐ.ടിയില്‍ പ്രാവീണ്യമുള്ള ഒരു അധോലോകഗ്രൂപ്പിന് ഉണ്ടാക്കാവുന്നതേയുള്ളൂ ഇത്. അതില്‍ വളരെ ചെറിയസംഖ്യയും ഡിജിറ്റലായി വിപണനംചെയ്യാന്‍ സാധിച്ചാല്‍ കള്ളപ്പണം കൂട്ടത്തോടെ അതിലേയ്ക്ക് ഒഴുകാന്‍ സാധ്യതയുണ്ട്. ബിറ്റ്‌കോയിന്‍ വിജയിക്കാന്‍ കാരണം അതിനു കേന്ദ്രീകൃതസ്വഭാവം ഇല്ലാത്തതായിരുന്നു. അതു നശിപ്പിക്കാന്‍ കഴിയാത്തതും ഇതുകൊണ്ടാണ്.
മുകളില്‍പ്പറഞ്ഞ വഴികള്‍ക്കു പുറമേ വെള്ളി, പ്ലാറ്റിനം, പലേഡിയം തുടങ്ങിയ ലോഹങ്ങളുമുണ്ട്. എന്നാല്‍, ലിക്വിഡ് കാഷ് എന്ന നിര്‍വചനത്തിനു പുറത്തുവരുന്ന ഇത്തരം ദുര്‍ലഭമായ ലോഹങ്ങളില്‍ വലിയ സാധ്യത കാണുന്നില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  6 minutes ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  an hour ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  11 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  12 hours ago