HOME
DETAILS
MAL
സംസ്ഥാന യോഗാസന ചാംപ്യന്‍ഷിപ്പില്‍ ആര്യ എസ്.സുരേഷിന് മെഡല്‍
backup
November 29 2016 | 05:11 AM
ചങ്ങരംകുളം: പാലക്കാട് നടന്ന ഇന്ത്യന്‍ യോഗ അസോസിയേഷന്റെ സംസ്ഥാന യോഗാസന ചാംപ്യന്‍ഷിപ്പില്‍ മലപ്പുറം ജില്ലയിലെ ചങ്ങരംകുളം ആലങ്കോട് സ്വദേശി ആര്യ എസ്.സുരേഷിന് ചാംപ്യന്‍ഷിപ്പും മെഡലും ലഭിച്ചു. പെണ്‍കുട്ടികളുടെ സബ്ജൂനിയര്‍ വിഭാഗത്തിലാണ് ആര്യയ്ക്ക് ഈ നേട്ടം.
2016 ജനുവരി 23, 24, 25 തിയതികളില്‍ ബംഗളൂരുവില്‍ നടക്കുന്ന ദേശീയ യോഗാസന ചാംപ്യന്‍ഷിപ്പില്‍ ആര്യ എസ്.സുരേഷ് കേരളത്തിനുവേണ്ടി മത്സരിക്കും. ഈ വര്‍ഷത്തെ സംസ്ഥാന ദേശീയ വുഷു ചാംപ്യന്‍ഷിപ്പിലും ആര്യ മെഡലുകള്‍ നേടിയിട്ടുണ്ട്.
കോക്കൂര്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ആര്യ സമീപപ്രദേശത്തെ കോളജുകള്‍, സ്‌കൂള്‍, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍, ക്ലബുകള്‍ എന്നിവിടങ്ങളില്‍ സൗജന്യ യോഗാക്യാംപുകളും നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."