മൂലമറ്റം പവര്‍ഹൗസ്: തകരാര്‍ പരിഹരിക്കാന്‍ ഊര്‍ജിതശ്രമം
തൊടുപുഴ: ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസില്‍ ടര്ബെനിലേക്ക് ഒഴുക്കുന്ന വെള്ളം നിയന്ത്രിക്കുന്ന സ്ഫെറിക്കല്‍ വാല്‍വിലെ ചോര്‍ച്ച പരിഹരിക്കാനുള്ള ഊര്‍ജിതശ്രമം പുരോഗമിക്കുന്നു. മെയ്ന്റനന്‍സ് വിഭാഗത്തിലെ വാട്ടര്‍ കണ്ടക്ടര്‍ സിസ്റ്റം സബ് ഡിവിഷന് അസി.എക്സി എന്‍ജിനീയര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത്. മെയ്ന്‍ ഇന്‍ലെറ്റ് വാല്‍വിലെ അപ്സ്ട്രീം സീല്‍ മാറ്റുന്ന ജോലിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഡിസംബര്‍ 15 ഓടെ തകരാര്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
മൂന്നാംനമ്പര്‍ ജനറേറ്ററിലേയ്ക്കുള്ള വാല്‍വില്‍ ചോര്‍ച്ച കണ്ടതിനെത്തുടര്‍ന്ന് പവര്‍ഹൗസില്‍ മൂന്ന് ജനറേറ്ററുകളുടെ പ്രവര്‍ത്തനം ശനിയാഴ്ച നിര്‍ത്തിവച്ചിരുന്നു. മൂന്ന് ജനറേറ്റുകളിലേക്കും ഒരു പെന്‍സ്റ്റോക്ക് പൈപ്പില്‍നിന്നാണ് വെള്ളമെത്തുന്നത് എന്നതിനാലാണ് മറ്റു രണ്ട് ജനറേറ്ററുകള്‍ കൂടി നിര്‍ത്തിയത്. പ്രതിസന്ധി മറികടക്കാന്‍ വാര്‍ഷിക അറ്റകുറ്റപ്പണിയിലായിരുന്ന നാലാംനമ്പര്‍ ജനറേറ്റര്‍ പണി തീര്‍ക്കാതെ ഓടിക്കുകയായിരുന്നു. വൈദ്യുതിവകുപ്പ് മന്ത്രി എം.എം മണി ഞായറാഴ്ച പവര്‍ഹൗസ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇന്ന് തിരുവനന്തപുരത്ത് മന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."