എല്‍.ഡി.എഫ് ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം
തൃശൂര്‍: നോട്ട് നിരോധനത്തിലൂടെ ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയും കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ശ്രമം നടത്തുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തിനെതിരെ എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. പൊതുവേ സമാധാനപരമായിരുന്നു. സ്വകാര്യ ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. ബാങ്കിങ് മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ സാധാരണ പോലെ പ്രവര്‍ത്തിച്ചു. ഒറ്റപ്പെട്ട സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി.
കടകമ്പോളങ്ങളൊന്നും തുറന്നുപ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ ഹാജര്‍ നില വളരെ കുറവായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തി.
എരുമപ്പെട്ടി: എല്‍.ഡി.എഫ് ഹര്‍ത്താല്‍ എരുമപ്പെട്ടി മേഖലയില്‍ പൂര്‍ണം. സര്‍ക്കാര്‍ ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിച്ചില്ല. ബസ്, ഓട്ടോ, ടാക്‌സി എന്നിവ സര്‍വീസുകള്‍ നിര്‍ത്തിവച്ച് സഹകരിച്ചു. ഓട്ടം നടത്തുന്ന സ്വകാര്യ വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞില്ല. ഹര്‍ത്താലിന്റെ ഭാഗമായി ഹര്‍ത്താല്‍ അനുകൂലികള്‍ എരുമപ്പെട്ടിയില്‍ പ്രകടനം നടത്തി. നെല്ലുവായ് സെന്ററില്‍ നിന്ന് ആരംഭിച്ച പ്രകടനം കടങ്ങോട് റോഡ് സെന്ററില്‍ സമാപിച്ചു. പ്രതിഷേധയോഗം സി.പി.എം ഏരിയ കമ്മറ്റി അംഗം ഒ.ബി.സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.വി ശങ്കരനാരായണന്‍ അധ്യക്ഷനായി.
കുന്നംകുളം: കുന്നംകുളത്ത് ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടന്നു. സ്വകാര്യ വാഹനങ്ങളും, ഇരു ചക്ര വാഹനങ്ങളും മാത്രമാണ് സര്‍വീസ് നടത്തുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വീസ് നടത്തിയില്ല. വിവാഹം, മരണം, അയ്യപ്പന്‍മാരുടെ വാഹനങ്ങളേയും ഹര്‍ത്താല്‍ ബാധിച്ചില്ല. ബാങ്കുകള്‍ പ്രവര്‍ത്തിച്ചെങ്കിലും പൊതു ജനങ്ങള്‍ കാര്യമായി എത്തിയല്ല.
ഹര്‍ത്താല്‍ അനുകൂലികള്‍ നഗരത്തില്‍ നടത്തിയ പ്രകടനത്തിന് സി.പി.എം ഏരിയാ സെക്രട്ടറി ടി.കെ വാസു, സി.കെ രവി, ദിനമണി, പി.എം സുരേഷ്, കെ.എ അസീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുഴുവന്‍ മേഖലയിലും പൊലിസ് ശക്തമായ പട്രാളിങ്ങ് ഏര്‍പെടുത്തി.
മാള മേഖലയില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍ പൂര്‍ണം.മാളയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. നേതാക്കളായ പി.കെ. ഡേവിസ്, ടി.എം ബാബു, ടി.പി രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
കയ്പമംഗലം: എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ചെന്ത്രാപ്പിന്നിയിലും, കയ്പമംഗലത്തും പ്രകടനം നടത്തി. ചെന്ത്രാപ്പിന്നിയില്‍ നേതാക്കളായ എം.കെ ഫല്‍ഗുണന്‍, അഡ്വ. വി.കെ ജ്യോതി പ്രകാശ്, കെ.കെ ഗിരിജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കയ്പമംഗലത്ത് നടന്ന പ്രകടനത്തിന് പി.എം അഹമ്മദ്, വി.ആര്‍ ഷൈന്‍, പി.സി മനോജ്, മുഹമ്മദ് ചാമക്കാല, അജിത്ത് കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കൊടുങ്ങല്ലൂര്‍: ഹര്‍ത്താല്‍ കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലും ജനജീവിതത്തെ സാരമായി ബാധിച്ചു. ഹര്‍ത്താലനുകൂലികള്‍ നഗരത്തില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദന്‍ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. കെ.ആര്‍ ജൈത്രന്‍ അധ്യക്ഷനായി.
അഴീക്കോട് കെ.എസ് സതീശന്‍, അഷ്‌റഫ് പൂവ്വത്തിങ്കല്‍, കെ.എ നൗഷാദ്, വി.എ കൊച്ചുമൊയ്തീന്‍ എന്നിവരും എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്‍, കെ.പി രാജന്‍, സി.ടി ജോണി, എടവിലങ്ങില്‍ കെ.കെ സുരേന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റ് ടി.എം ഷാഫി, സി.ഐ ഷെഫീര്‍, കെ.കെ രമേഷ്ബാബു, എ.പി ആദര്‍ശ് എന്നിവരും നേതൃത്വം നല്‍കി. മതിലകത്ത് സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ചന്ദ്രശേഖരന്‍, പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി. സുരേന്ദ്രന്‍, പി.വി. മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പുല്ലൂറ്റ് നടന്ന പ്രകടനത്തിന് അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ, മുസ്താക് അലി, സി.കെ രാമനാഥന്‍, പി.പി സുഭാഷ്, സുമ ശിവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മേത്തലയില്‍ കെ.എസ് കൈസാബ്, അഡ്വ. സി.പി രമേശന്‍, കെ.ആര്‍ സുഭാഷ്, ഇ.എ നവാസ്, പി.ഒ ദേവസ്സി നേതൃത്വം നല്‍കി. ശ്രീനാരായണപുരത്ത് ടി.കെ രമേഷ്ബാബു, കെ.കെ അബീദലി, അഡ്വ. എ.ഡി സുദര്‍ശനന്‍, ബിപിന്‍ പി. ദാസ്, എം.എസ് നാരായണന്‍, എം.എസ് മോഹനന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."