കസ്റ്റഡി മരണം; ലത്തീഫിന്‍െ സഹായി കീഴടങ്ങി
വണ്ടൂര്‍: പൊലിസ് സ്‌റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ലത്തീഫിന്റെ സഹായി നിലമ്പൂര്‍ ഒറ്റകത്ത് യൂസുഫ് (41) കോടതിയില്‍ കീഴടങ്ങി. ടയര്‍ മോഷണക്കേസുമായി ബന്ധപ്പെട്ടു വണ്ടൂര്‍ പൊലിസ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു.
കേസുമായി ബന്ധപ്പെട്ടു ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയ ലോറി ഡ്രൈവറായിരുന്ന ലത്തീഫിനെ സെപ്റ്റംബര്‍ പതിനൊന്നിനാണ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നടുവത്ത് സിമന്റ് ഫാക്ടറിക്കു സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍നിന്നു മൂന്നു പുതിയ ടയറുകള്‍ മോഷ്ടിച്ചുവെന്നായിരുന്നു പരാതി.
വധശ്രമക്കേസില്‍ ഒളിവിലായിരുന്നയാള്‍ അറസ്റ്റില്‍
പെരിന്തല്‍മണ്ണ: വധശ്രമക്കേസില്‍ ഒളിവിലായിരുന്നയാള്‍ അറസ്റ്റില്‍. ഒന്‍പതു മാസമായി ഒളിവില്‍ കഴിഞ്ഞിരുന്ന അരക്കുപറമ്പ് പിലാക്കാടന്‍ നിസാമുദ്ദീന്‍ (27) ആണ് പിടിയിലായത്. വെട്ടത്തൂര്‍ മാട്ടറക്കലില്‍ വാഹനാപകടത്തില്‍പെട്ട് പെരിന്തല്‍മണ്ണ എം.ഇ.എസ് ആശുപത്രിയില്‍ ചികിത്സയിലുണ്ടെണ്ടന്ന വിവരത്തെ തുടര്‍ന്നാണ് പെരിന്തല്‍മണ്ണ സി.ഐ സാജു കെ. അബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പ്രതി കഞ്ചാവ് വില്‍പന നടത്തുന്നതിനെ എതിര്‍ത്ത അരക്കുപറമ്പ് കളത്തില്‍ പീടിക അമ്പലപ്പറമ്പില്‍ ഇബ്രാഹിം എന്നയാളെ അമ്പലപ്പറമ്പില്‍വച്ചു മാരകമായി കുത്തി പരുക്കേല്‍പ്പിച്ച ശേഷം ഒളിവില്‍പോയ കേസിലാണ് പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."