HOME
DETAILS
MAL
പൊലിസ് നയം ഇടതു നയത്തിന് വിരുദ്ധമെന്ന് എ.ഐ.വൈ.എഫ്
backup
November 29 2016 | 21:11 PM
കരുളായി: ഭരണത്തിലുള്ള ഇടതുപക്ഷത്തിന്റെ പൊലിസ് നയം ഇടതുപക്ഷത്തിന്റെ പൊതുനയത്തിന് വിരുദ്ധമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി സുരേഷ് കക്കത്ത്. കരുളായി വനത്തില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും ഇതിനായുള്ള തൊളിവുകള്‍ ശേഖരിക്കുന്നതിനായാണ് ജനകീയ തെളിവെടുപ്പുമായി എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രവര്‍ത്തകരെ കല്‍ക്കുളം ഫോറസ്റ്റ് സ്റ്റേഷന്റെ 70 മീറ്റര്‍ മുന്നിലായി പൊലിസ് തടഞ്ഞു. കീഴടങ്ങിയ മാവോവാദികളെ പൊലിസ് വളഞ്ഞിട്ട് വെടിവച്ച് കൊല്ലുകയായിരുന്നെന്നും ഇതില്‍ കുറ്റക്കാരായ പൊലിസുകാര്‍ എണ്ണിയെണ്ണി മറുപടി പറയേണ്ടിവരുമെന്നും സുരേഷ് കക്കത്ത് കൂട്ടിചേര്‍ത്തു. പി.എം ബഷീര്‍ അധ്യക്ഷനായി.
പി. ഷറഫുദ്ദീന്, സഫീര്‍ കിഴിശ്ശേരി, ആര്. പാര്‍ത്ഥസാരഥി, മുഹമ്മദ് സലീം, സക്കീര്‍ മു@മ്പ്ര, സെമീറ ഇബ്രാഹിം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."