HOME
DETAILS
MAL
ഗെയില്‍: ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറാവണം: സി. മോയിന്‍കുട്ടി
backup
November 29 2016 | 21:11 PM
താമരശേരി: ഗെയില്‍ വാതക പൈപ്പ്ലൈന് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി.
വാതക പൈപ്പ്ലൈന് പദ്ധതിക്ക് മുസ്ലിം ലീഗ് എതിരല്ല. എന്നാല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലൂടെ കടന്നുപോവുന്ന അലൈന്മെന്റില് ചില മാറ്റങ്ങള്‍ വരുത്തണമെന്നാണ് ആവശ്യപ്പെടുന്നത്.
നിലവിലുള്ള അലൈന്മെന്റില് ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ പല പഞ്ചായത്തുകളിലൂടെയും പദ്ധതി സുഗമമായി നടപ്പാക്കാന്‍ കഴിയും.
എന്നാല്‍ ഇത്തരം സാധ്യതകളെ ബന്ധപ്പെട്ടവര്‍ പരിഗണിക്കുന്നില്ല.
പൊലിസ് സേനയെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ ഭൂമി അളക്കുകയും ഏറ്റെടുക്കുകയും ചെയ്യാമെന്ന ധാരണ തിരുത്തണമെന്നും ഇതു സംഘര്‍ഷത്തിലേക്കു നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."