ഷൈനി സന്തോഷ് രാമപുരം പഞ്ചായത്ത് പ്രസിഡന്റ്
രാമപുരം: കോട്ടമല വിഷയത്തില്‍ ബൈജു ജോണ്‍ രാജിവച്ചതിനെ തുടര്‍ന്ന് ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതിനിധിയും വൈസ് പ്രസിഡന്റുമായിരുന്ന ഷൈനി സന്തോഷ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
കോണ്‍ഗ്രസിലെ അഞ്ച് അംഗങ്ങളും, കേരള കോണ്‍ഗ്രസ് ബൈജു ജോണിനെ പിന്തുണയ്ക്കുന്ന അഞ്ച് അംഗങ്ങളും ഷൈനിയെ പിന്തുണച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായ എല്‍.ഡി.എഫിലെ സുരേന്ദ്രന് മൂന്ന് വോട്ടുകള്‍ ലഭിച്ചു, ബി.ജെ.പിയിലെ രണ്ട് അംഗങ്ങളും, കേരള കോണ്‍ഗ്രസ്സിലെ പി.ജെ. മത്തച്ചനും, വിമതരായി വിജയിച്ച രണ്ട് അംഗങ്ങളും വിട്ടുനിന്നു.
രാവിലെ 11 മണിയ്ക്ക് നടന്ന തിരഞ്ഞെടുപ്പിന് പി.കെ. സദാനന്ദന്‍ വരണാധികാരിയായിരുന്നു. മുന്‍ ധാരണ പ്രകാരം രണ്ടര വര്‍ഷക്കാലം കോണ്‍ഗ്രസും, കേരള കോണ്‍ഗ്രസും പ്രസിഡന്റ് സ്ഥാനം പങ്കിടും. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷൈനി സന്തോഷിനെ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനും, ഡി.സി.സി. പ്രസിഡന്റ് ടോമി കല്ലാനിയും ഫോണില്‍ അഭിനന്ദനം അറിയിച്ചു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം ജേക്കിബിനെ കണ്ട് അനുഗ്രഹം വാങ്ങി. ഡി.സി.സി. ജനറല്‍ സെക്രട്ടറി സി.റ്റി. രാജന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.സി. ചാക്കോ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അനിത രാജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിസി ബേബി, മണ്ഡലം പ്രസിഡന്റ് ഡി. പ്രസാദ്, ബെന്നി കുളക്കാട്ടോലിയ്ക്കല്‍, വി. ഷാജി ഇല്ലിമൂട്ടില്‍, കെ.ആര്‍. കൃഷ്ണന്‍ നായര്‍, ജോണി പള്ളിയാരടി, രാജേഷ് കൊട്ടിച്ചേരി, റോബി ഊടുപുഴ, മത്തായി കരോട്ടുഴുന്നാലില്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."