HOME
DETAILS

വൈസ് ചെയര്‍മാനെയും കൗണ്‍സിലര്‍മാരേയും ചെയര്‍പേഴ്സണ്‍ അപമാനിച്ചതായി പരാതി

  
backup
November 29 2016 | 23:11 PM

%e0%b4%b5%e0%b5%88%e0%b4%b8%e0%b5%8d-%e0%b4%9a%e0%b5%86%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d

 


തൊടുപുഴ: വൈസ് ചെയര്‍മാനേയും കൗണ്‍സിലറേയും പൊതുജന മധ്യത്തില്‍ ചെയര്‍പേഴ്സണ്‍ അപമാനിച്ചു എന്ന പരാതി ഇന്നലെ നടന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തെ ബഹളമയമാക്കി. ബി.ജെ.പി കൗണ്‍സിലര്‍മാരാണ് യോഗം തുടങ്ങിയപ്പോള്‍ തന്നെ എഴുന്നേറ്റ് നിന്നു പ്രശ്നം ഉന്നയിച്ചത്.
പൊതുജന മധ്യത്തില്‍ വൈസ് ചെയര്‍മാനേയും തന്നെയും ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളേയും ഉദ്യോഗസ്ഥരേയും ചെയര്‍പേഴ്സണ്‍ അപമാനിച്ചതായി ബി.ജെ.പി കൗണ്‍സിലറായ രേണുകാ രാജശേഖരന്‍ ആരോപിച്ചു. കൗണ്‍സിലര്‍മാരെ അധിക്ഷേപിക്കാന്‍ ചെയര്‍പേഴ്സണ് യാതൊരു അധികാരവുമില്ല. പാര്‍ലമെന്ററി രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വാക്കുകളല്ല ചെയര്‍പേഴ്സണ്‍ ഉപയോഗിച്ചത്. ഇത് പ്രോട്ടോക്കോള്‍ ലംഘനമാണ്.
തങ്ങളുടെ വാര്‍ഡിലെ ജനങ്ങളുടെ മുമ്പിലാണ് ഈ നാണക്കേട് ഉണ്ടായത്. അതിനാല്‍ തന്നെ ചെയര്‍പേഴ്സണ്‍ ഇതിന് വിശദീകരണം നല്‍കണമെന്ന് രേണുകാ രാജശേഖരന്‍ ആവശ്യപ്പെട്ടു. മറ്റ് ബി.ജെ.പി അംഗങ്ങളും ഇതിനെ പിന്താങ്ങി എഴുന്നേറ്റു.
എന്നാല്‍ താന്‍ രേണുകയെ പ്രോട്ടോക്കോള്‍ ലംഘിക്കുന്ന രീതിയില്‍ യാതൊന്നും പറഞ്ഞിട്ടില്ലെന്ന് ചെയര്‍പേഴ്സണ്‍ മറുപടി പറഞ്ഞു. ചെയറിനെ ബഹുമാനിക്കാത്ത രീതിയില്‍ കൗണ്‍സിലര്‍ സംസാരിച്ചു. അതിനാലാണ് താന്‍ സൂപ്പര്‍ ചെയര്‍പേഴ്സണ്‍ ചമയണ്ടാ എന്ന് പറഞ്ഞത്. സര്‍ക്കുലര്‍ വന്നത് ഉദ്യോഗസ്ഥര്‍ തന്നെ ധരിപ്പിച്ചിരുന്നില്ല.
താന്‍ തിരുവനന്തപുരത്തും ഇടുക്കിയിലുമായി മീറ്റിങ്ങിലായിരുന്നു. സംഭവ ദിവസം ധാരാളം ആളുകള്‍ പെന്‍ഷന്‍ തരണമെങ്കില്‍ കരം അടയ്ക്കണം എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ആരോപിച്ച് പരാതി തന്നു. അത് അന്വേഷിക്കുകയാണ് ചെയ്തത്. തര്‍ക്കമുണ്ടായെന്നുള്ളത് ശരിയാണ്. എന്നാല്‍ 650 ചതുരശ്ര അടിയിലും താഴെ വീടുള്ളവരില്‍ നിന്ന് നികുതി പിരിച്ചതുള്‍പ്പടെ അറിഞ്ഞിട്ടാണെന്ന് ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.
വിവാദം സര്‍ക്കാരിന്റെ മികച്ച തീരുമാനത്തെ അട്ടിമറിക്കാനായിട്ടാണെന്ന് സംശയിക്കുന്നതായി എല്‍.ഡി.എഫ് കൗണ്‍സിലര്‍ ആര്‍.ഹരി ആരോപിച്ചു. ചെയര്‍പേഴ്സണ്‍ വൈസ്ചെയര്‍മാനേയും മറ്റുള്ള അംഗങ്ങളേയും അധിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. എന്നാല്‍ പെന്‍ഷന്‍ നല്‍കണമെങ്കില്‍ നികുതി അടയ്ക്കണമെന്ന് പറയുന്നത് ശരിയല്ല. സര്‍ക്കുലര്‍ വായിച്ചു നോക്കാത്തവരാണ് ഇത്തരം തീരുമാനം എടുത്തിട്ടുള്ളത്. സര്‍ക്കുലറില്‍ സത്യവാങ്മൂലവും ആധാര്‍ നമ്പറും നല്‍കാനാണ് പറഞ്ഞിരുന്നത്.
പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ അനര്‍ഹര്‍ കടന്നു കൂടിയോ എന്നറിയാനായിരുന്നു ഇത്. കെട്ടിട നികുതിയുമായി കൂട്ടിച്ചേര്‍ത്ത് ആളുകളെ ബുദ്ധിമുട്ടിലാഴ്ത്തുകയാണ് ചെയ്തത്. അതിനാല്‍ ചെയര്‍പേഴ്സണ്‍ കൗണ്‍സിലര്‍മാരോടല്ല കൗണ്‍സില്‍ പൊതുജനങ്ങളോടാണ് മാപ്പു പറയേണ്ടത്.
പ്രശ്നത്തിന് ശേഷം ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി നോട്ടീസ് നല്‍കാതെ അടിയന്തിര കമ്മിറ്റി വിളിച്ചു ചേര്‍ത്തതിനേയും ഹരി ചോദ്യം ചെയ്തു. ബി.ജെ.പി-യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മാത്രമാണ് ധനകാര്യ കമ്മിറ്റിയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
650 സ്‌ക്വയര്‍ ഫീറ്റ് വീടുകള്‍ക്ക് നികുതി വേണ്ടെന്ന് ഓര്‍ഡറുള്ളപ്പോള്‍ അത് വാങ്ങിയത് ഗുരുതരമായ വീഴ്ചയാണെന്ന് എം.കെ.ഷാഹുല്‍ ഹമീദ് പറഞ്ഞു. വൈസ് ചെയര്‍മാനാണ് ഉത്തരവാദിയെങ്കില്‍ രാജി വെക്കണമെന്നും അദ്ദേഹം ആവസ്യപ്പെട്ടു. ധനകാര്യ കമ്മിറ്റിയിലെ ബി.ജെ.പി അംഗങ്ങള്‍ പുതുമുഖങ്ങളാണ്.
നിയമ പ്രകാരമല്ല അടിയന്തിര യോഗം ചേര്‍ന്നതെങ്കില്‍ വിളിച്ചു ചേര്‍ത്തവരോടാണ് ചോദിക്കേണ്ടതെന്ന് ബാബു പരമേശ്വരന്‍ പറഞ്ഞു. തെരുവിളക്കു പ്രശ്നത്തിലും ചര്‍ച്ച നടന്നു. പരിഹരിക്കുന്നതിനായി 20 ദിവസത്തെ സമയം അനുവധിക്കണമെന്ന് എ.ഇ ആവശ്യപ്പെട്ടു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  12 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  12 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  12 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  12 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  13 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  13 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  13 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  13 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  13 hours ago