ശാസ്താംകോട്ട സബ് ജില്ലാ കലോത്സവം മാറ്റി
കരുനാഗപ്പള്ളി: അടുത്തമാസം മൂന്നു മുതല്‍ അഞ്ച് വരെ പോരുവഴി ജി .എച്ച് .എസ് .എസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ശാസ്താംകോട്ട സബ് ജില്ലാ കലോത്സവം മാറ്റി. പുതുക്കിയ തീയതികളില്‍ പതാരം ശാന്തിനികേതന്‍ സ്‌കൂളില്‍ നടത്താനാണ് പുതിയ ധാരണ.
പോരുവഴി സ്‌കൂളിലെ മുന്‍ പി.ടി.എ ഭാരവാഹികളുടെയും, കലോത്സവ ഫുഡ് കമ്മിറ്റിയുടെയും പിടിവാശിമൂലമാണ് കലോത്സവം മാറ്റിയത് .സ്‌കൂളില്‍ കലോത്സവം നടത്തുന്നതിനായി ജനപ്രതിനിധികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ച് മുന്നൊരുക്കങ്ങള്‍ നടത്തി വരികയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി കലോത്സവം മാറ്റിയത്.
ഈ സ്‌കൂളിലെ പി.ടി.എ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞ അധ്യയന വര്‍ഷം തന്നെ അവസാനിച്ചിരുന്നു. കാലാവധി കഴിയുന്നതിന് മുന്‍പ് പൊതുയോഗം വിളിച്ച് പുതിയ പി.ടി.എ രൂപീകരിക്കണമെന്ന കര്‍ശന ചട്ടം നിലനില്‍ക്കെ ഈ വര്‍ഷവും സ്‌കൂളില്‍ പി.ടി.എ രൂപീകരിക്കാന്‍ തയാറായിരുന്നില്ല. ഇതിനെതിരെ ഏറെ നാളായി വിദ്യാര്‍ഥി സംഘടനകളും വിദ്യാര്‍ഥികളും പ്രതിഷേധത്തിലായിരുന്നു.
ഈ അധ്യയന വര്‍ഷം സ്‌കൂളുകളില്‍ പി.ടി.എ രൂപീകരിക്കേണ്ട സമയ പരിധി ഒക്ടോബറില്‍ അവസാനിച്ചതോടെ വിദ്യാര്‍ഥികള്‍ സമരവുമായി രംഗത്തിറങ്ങി. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ ഹയര്‍ സെക്കന്ററി തിരുവന്തപുരം റീജിയണല്‍ ഡയറക്ടര്‍ ചട്ട വിരുദ്ധമായി നില നിന്നിരുന്ന പി.ടി.എ അസ്ഥിരപ്പെടുത്തുകയും വരുന്ന ഡിസംബര്‍ 9ന് യോഗം വിളിച്ച് പുതിയ പി.ടി.എ രൂപീകരിക്കാന്‍ പ്രിന്‍സിപ്പാളിനും എച്ച്.എമ്മിനും നിര്‍ദേശം നല്‍കുകയും ചെയ്തു.
ഇതില്‍ പ്രകോപിതനായ മുന്‍ പി.ടി.എ പ്രസിഡന്റും സംഘാടക സമിതിയുടെ ഭാഗമായിരുന്ന പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് കലോത്സവം നടത്തിപ്പിനെതിരെ രംഗത്തെത്തുകയായിരുന്നു, കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ നോട്ടീസില്‍ മരവിപ്പിച്ച പി.ടി.എ കമ്മിറ്റിയുടെ പ്രസിഡന്റിന്റെ പേര് മുന്‍ പ്രസിഡന്റ് എന്ന് മാത്രമേ അച്ചടിക്കാന്‍ കഴിയൂ എന്ന് അധികൃതര്‍ നിലപാടെടുത്തിരുന്നു. ഇതും ഒരു വിഭാഗം അംഗീകരിച്ചില്ല. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് കലോത്സവം മറ്റൊരു സ്‌കൂളിലേക്ക് മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചത്.
നീണ്ട ഇടവേളക്ക് ശേഷം സ്‌കൂളില്‍ നടത്താനുദ്ദേശിച്ച കലോത്സവം മാറ്റിയതിനെതിരെ വിദ്യാര്‍ഥികളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ സ്‌കൂൡല വിദ്യാര്‍ഥികള്‍ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ചാണെത്തിയത്. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ അനാവശ്യ പിടിവാശി മൂലം കലോത്സവം മാറ്റിയതിനെതിരെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."