പരിമിതികളില്‍ നിന്നു വന്ന് മെഡലുകളുമായി മടങ്ങി
കഠിനംകുളം: ഇരുപത് കുട്ടികളുമായി ജില്ലാകായിക മേളയ്ക്കെത്തുമ്പോള്‍ മൈലച്ചല് സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകരോ വിദ്യാര്‍ഥികളോ നാട്ടുകാരോ ഏറെയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. കഷ്ടിച്ച് മൂന്ന് മാസത്തെ പരീശീലനം. പരിമിതമായ സൗകര്യങ്ങള്‍.മത്സരിക്കേണ്ടത് ജി.വി.രാജയിലെയും സായിയിലെയും മികച്ച കായിക താരങ്ങളോട്. എന്നാല്‍ പരിമിതികളെല്ലാം മറികടന്ന് സ്കൂളിന്റെ ചരിത്രത്തിലാദ്യമായി രണ്ടു കൊച്ചു മിടുക്കികള്‍ മെഡലുകള്‍ നേടി.
കാട്ടാക്കട സബ്ജില്ലയിലെ മൈലച്ചല് ഗവ.എച്ച്.എസ്.എസിലെ ഏഴാംക്ലാസുകാരി അശ്വനിയും എട്ടാംക്ലാസുകാരി അശ്വതിയും ക്രോസ് കണ്ട്രി എന്ന ദീര്‍ഘദൂര ഇനത്തില്‍ രണ്ട് മെഡലുകള്‍ നേടി. പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികളോട് മത്സരിച്ചാണ് ജി.എസ്.അശ്വനി വെള്ളിയും എസ്.കെ അശ്വതി വെങ്കിലവും നേടിയത്.
സാധാരണ കൂലിപ്പണിക്കാരുടെ മക്കളുടെ ഈ നേട്ടം മലയോര ഗ്രാമത്തിനാകെ അഭിമാനമായി. കായിക പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത മൈലച്ചല് സ്കൂളിന് ചെറിയ ഒരു മൈതാനം മാത്രമാണുള്ളത്. കായികാധ്യാപകന്റെ തസ ്തിക തന്നെ നാലു മാസങ്ങള്‍ക്കു മുന്‍പാണുണ്ടായത്. കായിക അധ്യാപകനായി എത്തിയ പത്മകുമാറിന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ മത്സരത്തിനെത്തിയത്. ഈ നേട്ടം സ്കൂളിനും നാടിനും പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് ഈ കൊച്ചുമിടുക്കികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."