നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് ഏഴു പേര്‍ക്കു പരുക്ക്
ശ്രീകാര്യം: നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചു കാര്‍ യാത്രക്കാരായ മൂന്ന് സ്ത്രീകളുള്‍പ്പെടെ ഏഴു പേര്‍ക്കു പരുക്കേറ്റു. കാറിനു പിന്നാലെ വന്ന കുടിവെള്ള ടാങ്കര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് റോഡിനു കുറുകെ മറിഞ്ഞു.ഇന്നലെ പുലര്‍ച്ചെ 5.45ന് ആക്കുളം കഴക്കൂട്ടം ബൈപാസ് റോഡില്‍ മുക്കോലയ്ക്കല്‍ ജങ്ഷനിലായിരുന്നു അപകടം.
കഴക്കൂട്ടം ഭാഗത്ത് നിന്ന് അമിതവേഗതയില്‍ വന്ന കാര്‍ മുക്കോലയ്ക്കല്‍ ബൈപാസ് ജങ്ഷനിലെത്തിയപ്പോള്‍ നിയന്ത്രണം തെറ്റി ഡിവൈഡറില്‍ ഇടിച്ചു കയറുകയായിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്ന് തിരുവല്ലം പരശുരാമക്ഷേത്ര
ത്തില്‍ ബലിതര്‍പ്പണത്തിനായി വന്നവരാണ് കാറിലുണ്ടായിരുന്നത്.
കരുനാഗപ്പള്ളി സ്വദേശികളായ അരവിന്ദന് (55), സുമ (57), കമല (65), നീണ്ടകര സ്വദേശി പ്രഭ (53), ഇടുക്കി കല്ലാര്‍ സ്വദേശികളായ സുലത (60), ദിനേശന് (64) കാര്‍ ഡ്രൈവര്‍ ബൈജു എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ നാട്ടുകാരും, ഹൈവേ പൊലിസും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. വാരിയെല്ലിന് പരുക്കേറ്റ അരവിന്ദനും, സുമയും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
മറ്റുള്ളവരെ പ്രാഥമിക ശുശ്രൂഷ നല്കി വിട്ടയച്ചു. മറിഞ്ഞ ടാങ്കറിലെ ഡ്രൈവര്‍ക്ക് കൈയ്ക്ക് നിസാര പരുക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."