മണ്ണഞ്ചേരി തോട് മാലിന്യ മുക്തമാക്കണമെന്ന ആവശ്യം ശക്തമാകുന്നു
മണ്ണഞ്ചേരി: മാലിന്യവാഹിയായി മാറിയ മണ്ണഞ്ചേരി തോട് ഉപയോഗപ്രദമാകുന്ന തരത്തില്‍ നവീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് മുസ്‌ലിം ലീഗ് മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാര്‍ഡ് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. മണ്ണഞ്ചേരിയുടെ പൗരാണികതയുടെ ഭാഗമായ തോട് ഇന്ന് മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്. തോടിന്റെ ഇരുകരകളിലും വസിക്കുന്ന ജനങ്ങള്‍ വീട്ടാവശ്യത്തിനും കിഴക്കേ ജുമുഅ മസ്ജിദില്‍ എത്തുന്ന വിശ്വാസികള്‍ അംഗശുദ്ധി വരുത്താനും ഈ ജലമാണ് ഉപയോഗിക്കുന്നത്. തോടിന്റെ നവീകരണം സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ മാത്രമാണ് അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്നും യോഗം കുറ്റപ്പെടുത്തി.
ഹലിം കുണ്ടേശ്ശേരി അധ്യക്ഷത വഹിച്ച യോഗം മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് എം.എ അബൂബക്കര്‍ കുഞ്ഞാശാന്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ് മുഹമ്മദ് സാലിഹ്, വാഴയില്‍ അബ്ദുല്ല, പി.എസ് സുനീര്‍ രാജ, കെ.എസ് അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പി.എ മുഹമ്മദ് നസീര്‍ സ്വാഗതവും ട്രഷറര്‍ ഹാമിദ് കുട്ടി ആശാന്‍ നന്ദിയും പറഞ്ഞു. നിരീക്ഷകരായ ബി.നിസാര്‍, ഷഫീഖ് മണ്ണഞ്ചേരി എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
റഷീദ് ഇത്തിപറമ്പില്‍, മുഹമ്മദ് കുഞ്ഞ് ആശാന്‍,മാഹീന്‍ മഠത്തില്‍, അബ്ദുല്‍ ബാസിത്ത്, ഷിഹാസ് മണപ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു. പുതിയ ഭാരവാഹികളായി അഷ്‌റഫ് കായം പള്ളി (പ്രസിസന്റ്) മഹ്‌ളാര്‍ കോയ, നാസര്‍ തക്യാവ്ചിറ, അബ്ദുല്‍ ഖാദര്‍ (വൈസ്.പ്രസി), പി.എ മുഹമ്മദ് നസീര്‍ (ജന. സെക്രട്ടറി), അന്‍സാരി തച്ചുപടിക്കല്‍, ജലാല്‍ കടുക്കാന്തറ, സുഹൈല്‍ മുസ്ലിയാര്‍ (സെക്രട്ടറിമാര്‍), ഹാമിദ് കുട്ടി ആശാന്‍ ( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."